ഇനി യാഹൂ ഇല്ല; വെറൈസണ്‍ ഏറ്റെടുത്ത യാഹൂ ഇനി അല്‍റ്റബ

യാഹൂ അല്ല, ഇനി അല്‍റ്റബ

കാലിഫോര്‍ണിയ| Last Modified ബുധന്‍, 11 ജനുവരി 2017 (12:39 IST)
സാങ്കേതികലോകത്തിന് ഇത് മാറ്റത്തിന്റെ സമയം. ടെക്‌നോളജി ലോകത്തെ പ്രമുഖ കമ്പനികളില്‍ ഒന്നായ യാഹൂ ഇനിയില്ല. വെറൈസണ്‍ കമ്യൂണിക്കേഷന്‍ യാഹൂവിനെ ഏറ്റെടുത്തതോടെ ഇനിമുതല്‍ അല്‍റ്റബ എന്നായിരിക്കും യാഹൂ അറിയപ്പെടുക. യാഹൂ വിട വാങ്ങുന്നതോടെ കമ്പനിയുടെ നിലവിലുള്ള സി ഇ ഒ മരിസ മേയര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയുമെന്നും വ്യക്തമാക്കി.

വെറൈസണ്‍ കമ്യൂണിക്കേഷന്‍ കഴിഞ്ഞവര്‍ഷമാണ് 440 ഡോളറിന് യാഹൂവിനെ ഏറ്റെടുത്തത്. മീഡിയ ബിസിനസുകളും ഡിജിറ്റല്‍ അഡ്വൈര്‍ടൈസിങും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യാഹൂവിനെ ഏറ്റെടുക്കുന്നതെന്ന് വെറൈസണ്‍ എക്സിക്യുട്ടിവ് പ്രസിഡന്റ് മാര്‍നി വാല്‍ഡന്‍ പറഞ്ഞു.

യാഹൂവിന്റെ മുഖ്യ ബിസിനസ് വിഭാഗങ്ങളായ ഇ മെയിൽ, സെർച്ച്​ എൻജിൻ, മെസഞ്ചർ തുടങ്ങിയവ ഇനി മുതൽ വെറൈസണി​ന്റെ കൈവശമാകും. യാഹൂ ഏറ്റെടുക്കൽ 2017 ആദ്യപാദത്തിൽ തന്നെ പുർത്തിയാക്കാനാണ്​ വെറൈസൺ ലക്ഷ്യമിടുന്നത്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :