ഇന്ത്യന്‍ ബ്രാന്‍ഡുകളെ ആര്‍ക്കും വേണ്ട; സ്‌മാര്‍ട് ഫോണ്‍ വിപണിയില്‍ ചൈനയുടെ മുന്നേറ്റം - തകര്‍ന്നടിഞ്ഞ് സാംസാങ്

സ്‌മാര്‍ട് ഫോണ്‍ വിപണിയില്‍ ചൈന കുതിക്കുന്നു; ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ തകര്‍ച്ചയില്‍

  indian smartphone , indian smartphone market , smartphone , mobile , china , india , make in india , ചൈനീസ് ബ്രാൻഡുകൾ , ഇന്ത്യന്‍ ബ്രാന്‍‌ഡുകള്‍ , സയോമി, ഓപ്പോ, ജിയോണി, ലെനോവോ, വൺ പ്ളസ് , മൈക്രോ മാക്‍സ്, ലാവ, കാർബൺ
മുംബൈ| jibin| Last Modified ഞായര്‍, 8 ജനുവരി 2017 (13:39 IST)
ഇന്ത്യന്‍ ബ്രാന്‍‌ഡുകളെ പിന്തള്ളി ഇന്ത്യയില്‍ വന്‍ നേട്ടം കുറിക്കുന്നതായി കണക്കുകള്‍. ചൈനീസ് കമ്പനികളുമായി മത്സരിക്കാനോ പരസ്യ കാമ്പയിനില്‍ ഒപ്പം നില്‍ക്കാന്‍ പോലും സാധിക്കാതെയാണ് ഇന്ത്യന്‍ ബ്രാന്‍‌ഡുകള്‍ തകര്‍ച്ച നേരിടുന്നത്.

ചൈനീസ് കമ്പനികളായ സയോമി, ഓപ്പോ, ജിയോണി, ലെനോവോ, വൺ പ്ളസ് എന്നിവയാണ് ഇന്ത്യയില്‍ വന്‍ വില്‍പ്പന സ്വന്തമാക്കിയത്. അതേസമയം, ദക്ഷിണ കൊറിയയിൽ നിന്നുള്ള ആഗോള ബ്രാൻഡായ സാംസംഗിനെ ഇന്ത്യന്‍ വിപണി കൈയൊഴിയുന്ന സാഹചര്യമാണ് കാണാന്‍ സാധിക്കുന്നത്.

ഏറെ പ്രതീക്ഷകളോടെ എത്തിയ ഇന്ത്യൻ ബ്രാൻഡുകളായ മൈക്രോ മാക്‍സ്, ലാവ, എന്നിവയുടെ മാർക്കറ്റ് വിഹിതം 40 ശതമാനത്തിൽ നിന്ന് 20 ശതമാനത്തിനു താഴേക്കും കൂപ്പുകുത്തി. ചൈനീസ് ബ്രാന്‍‌ഡുകളുടെ കടന്നു കയറ്റത്തിനൊപ്പം അവയുടെ മികവുമാണ് വിപണയില്‍ നേട്ടമുണ്ടാക്കാന്‍ കാരണമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :