പൂച്ചകള്‍ക്ക് ഒമ്പത് ജന്‍‌മങ്ങള്‍, ആത്‌മാക്കളെ നേരില്‍ കാണും!

പൂച്ച, ആത്മാവ്, പ്രേതം, വിശ്വാസം, Horror, Ghost, Cat, Black Cat, Spirit
Last Modified തിങ്കള്‍, 24 ജൂണ്‍ 2019 (20:38 IST)
ആദിമ മനുഷ്യര്‍ മുതല്‍ ആധുനിക മനുഷ്യര്‍ വരെ ഉള്ളവരില്‍ ഒരു മാറ്റവുമില്ലാതെ തുടരുന്ന ഒന്നാണ് അന്ധവിശ്വാസം. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പലപ്പോഴും ആപേക്ഷികമാണ്. വിധിയെ മുന്‍‌കൂട്ടി അറിയാനാവാതെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ വിശ്വസിച്ച് മുന്നോട്ട് പോകുന്ന മനുഷ്യന്റെ ശരിയായ വിശ്വാസത്തെ കീഴടക്കി അന്ധവിശ്വാസം എപ്പോഴും മുന്‍‌നിരയില്‍ ഉണ്ടാകും. പാശ്ചാത്യരും അന്ധവിശ്വാസങ്ങളില്‍ ഒട്ടും പിന്നോട്ടല്ലെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഏതുഭാഗങ്ങളില്‍ ചെന്നാലും പലപ്പോഴും ഒരേപോലെ ചില അന്ധവിശ്വാസങ്ങളുണ്ടായിരിക്കും.

അത്തരത്തിലൊന്ന് പൂച്ചയുമായി ബന്ധപ്പെട്ടാണ്. പ്രേത കഥകളിലെയും മറ്റും സ്ഥിരം വില്ലന്‍ കഥാപാത്രമായ കറുത്ത പലപ്പോഴും ഒരു പേടി സ്വപ്നമാണ്. എന്താണ് പൂച്ചയെ പേടിക്കുന്നതിന്റെ അടിസ്ഥാനം?

മനുഷ്യര്‍ക്ക് കേള്‍ക്കാവുന്നതിലും വളരെ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങള്‍ പൂച്ചയ്ക്ക് കേള്‍ക്കാനാകും. ഇതായിരിക്കാം, മനുഷ്യര്‍ക്ക് കാണാന്‍ പറ്റാത്ത ഭൂതപ്രേതാദികളെ പൂച്ചകള്‍ക്കും മറ്റും കാണാന്‍ കഴിയുമെന്ന വാദം ആധുനിക ലോകം പോലും വിശ്വസിക്കാന്‍ കാരണം. കറുത്ത പൂച്ച പാത കുറുകെ കടക്കുന്നത് കഷ്ടകാലത്തിനിടവരുത്തുമെന്നതാണ് മറ്റൊരു അന്ധവിശ്വാസം.

പൂച്ചകള്‍ക്ക് ഒന്‍പത് ജീവിതങ്ങള്‍ ഉള്ളതായി ചിലയിടങ്ങളില്‍ വിശ്വസിക്കപ്പെടുന്നു. ഏഴ് ജീവിതങ്ങള്‍ എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഉയരങ്ങളില്‍ നിന്ന് എങ്ങനെ വീണാലും താഴെ നാലുകാലില്‍ തന്നെ വീഴാനുള്ള പൂച്ചയുടെ കഴിവായിരിക്കാം ഇത്തരമൊരു വിശ്വാസത്തിനു കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :