കൊല്ലേണ്ടത് 60 ലക്ഷം പൂച്ചകളെ, ഉടന്‍ 20 ലക്ഷം പൂച്ചകളുടെ കഥ കഴിയും; കാരണം നിസാരമല്ല

 cats , australia , killing millions of cats , ഓസ്ട്രേലിയ , പൂച്ച , ജീവികള്‍
സിഡ്നി| Last Updated: ശനി, 27 ഏപ്രില്‍ 2019 (15:50 IST)
അറുപത് ലക്ഷത്തോളം പൂച്ചകളെ കൊല്ലാനുള്ള തീരുമാനവുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. പക്ഷികളേയും ചെറു ജീവികളേയും പൂച്ചകള്‍ ആഹാരമാക്കുന്നതോടെ ജൈവവൈവിധ്യത്തില്‍ മാറ്റം വരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

പെറ്റുപെരുകിയ പൂച്ചകളുടെ ശല്യം കാരണം ഓസ്‌ട്രേലിയയില്‍ ബ്രഷ് ടെയ്ല്‍ഡ് റാബിറ്റ് റാറ്റ്, ഗോള്‍ഡന്‍ ബാന്റികൂട്ട് എന്നീ എലികള്‍ വംശ നാശഭീഷണി നേരിടുകയാണ്. ചെറിയ ജീവികള്‍, പക്ഷികള്‍, ഉരഗവര്‍ഗത്തിലുള്ളവ, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം പൂച്ചകള്‍ ശല്യമായ സാഹചര്യത്തിലാണ് പുതിയ നീക്കം.

ഏകദേശം 60 ലക്ഷത്തോളം പൂച്ചകൾ തെരുവുകളില്‍ ഉണ്ടെന്നും അടുത്ത വർഷത്തോടെ ഇവയിൽ 20 ലക്ഷത്തെ കൊന്നൊടുക്കണമെന്നുമാണ് തീരുമാനം. 2015ലാണ് പൂച്ചകളെ കൊല്ലാന്‍ തീരുമാനമായത്. കെണിവെച്ച് പിടിച്ചും വെടിവെച്ചും രണ്ട് ലക്ഷത്തോളം പൂച്ചകളെ കൊല്ലുകയും ചെയ്‌തു.

പൂച്ചകള്‍ പെറ്റുപെരുകുന്നത് ഭീഷണിയാകുന്നുണ്ടെന്ന് അയല്‍രാജ്യമായ ന്യൂസിലന്‍ഡും വ്യക്തമാക്കുന്നു. അതേസമയം, സര്‍ക്കാര്‍ നടപടിക്കെതിരെ പരിസ്ഥിതിവാദികള്‍ രംഗത്തെത്തി. വര്‍ദ്ധിച്ചു വരുന്ന
നഗരവത്കരണമാണ് പൂച്ചകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :