പൂച്ച കിണറ്റില്‍ ചാടി, മദ്യലഹരിയില്‍ യുവാവ് പിന്നാലെയും; ഒടുവില്‍ വലയില്‍ കയറി മധു മുകളിലെത്തി

  drunken man , cat trapped , മധു , പൊലീസ് , പൂച്ച , മദ്യ ലഹരി
കോട്ടയം| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2019 (18:10 IST)
പൂച്ചയെ രക്ഷിക്കാൻ മദ്യ ലഹരിയിൽ കിണറ്റിൽ ഇറങ്ങിയ യുവാവ് കിണറ്റില്‍ കുടുങ്ങി. കോട്ടയം കോട്ടമുറി ഇന്ദിരാ പ്രിയദർശിനി കോളനി താമസക്കാരനായ മധുവാണ് (36) കുടുങ്ങിയത്. അഗ്നിശമന സേനയെത്തിയാണ് ഇയാളെ പുറത്തെടുത്തത്.

മധുവിന്റെ വീടിന് സമീപവാസിയായ റിട്ടയേർഡ് പൊലീസുകാരന്റെ കിണറ്റിലാണ് വീണത്. വിവരമറിഞ്ഞ് എത്തിയ യുവാവ് പൂച്ചയെ കരയ്‌ക്ക് കയറ്റാമെന്ന് വീട്ടുടമയോട് പറഞ്ഞ് ആഴമുള്ള കിണറില്‍ ഇറങ്ങി. ശ്രമം നീണ്ടു നിന്നെങ്കിലും പൂച്ചയെ രക്ഷിക്കാന്‍ ഇയാള്‍ക്കായില്ല.

സമീപവാസികൾ കിണറിനരുകില്‍ എത്തിയതോടെ പൂച്ചയെ രക്ഷിക്കാതെ മുകളിലേക്ക് കയറില്ലെന്ന് മധു വ്യക്തമാക്കി. മദ്യലഹരിയിലായ യുവാവിന്റെ ജീവന്‍ അപകടത്തിലാകുമെന്ന് വ്യക്തമായതോടെ സമീപവാസികള്‍
അഗ്നിശമനസേനയെ വിവരമറിയിച്ചു.

പൂച്ചയെ രക്ഷിച്ചിട്ടേ കയറി വരൂ എന്ന് മധു അഗ്നിശമനസേന അംഗങ്ങളോടും വ്യക്തമാക്കി. ഇതോടെ തങ്ങൾ കിണറ്റിലേക്ക് ഇറങ്ങുമെന്ന് സേനാംഗങ്ങൾ ഭീഷണിപ്പെടുത്തിയതോടെയാണ് ഇയാൾ മുകളിലേക്ക് കയറാൻ തയ്യാറായത്. തുടർന്ന് അഗ്നിശമനസേനാംഗങ്ങൾ ഇട്ടുകൊടുത്ത വലയിൽ കയറി ഇയാൾ മുകളിലെത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :