കമ്മ്യൂണിസ്റ്റ്കാരനെ കൊല്ലണം, നശിപ്പിക്കണം! - ബിജെപിയുടെ നയം പരസ്യമാക്കി നേതാവ്

ചൊവ്വ, 6 മാര്‍ച്ച് 2018 (11:44 IST)

Widgets Magazine

രാജ്യത്ത് കമ്മ്യൂണിസ്റ്റ്കാരെ ഇല്ലാതാക്കുകയെന്ന ദൌത്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എറ്റെടുത്തിരിക്കുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ത്രിപുരയിൽ ഇടതുമുന്നണിയെ പരാജയപ്പെടുത്തിയശേഷം തനിക്ക് ഒരു വിദേശ നയതന്ത്രജ്ഞനിൽനിന്ന് അഭിനന്ദന സന്ദേശം ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു.
 
വിദേശ നയതന്ത്രജ്ഞന്റെ സന്ദേശം ‘ലോകത്ത് കമ്യൂണിസ്റ്റുകാരുടെ എണ്ണം ചുരുങ്ങിവരണം' എന്നായിരുന്നുവെന്നും രാം മാധവ് ദ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. കമ്യൂണിസ്റ്റുകാരെ നേരിടാൻ ഏതു മാർഗവും സ്വീകരിക്കാമെന്ന് ലേഖനത്തിൽ പറയുന്നു.
 
കമ്യൂണിസ്റ്റുകാരെ 'ഡെസിമെയ്റ്റ്' ചെയ്യണമെന്നാണ് ആഹ്വാനം. കൊല്ലുക, നശിപ്പിക്കുക, കൂട്ടത്തോടെ നീക്കംചെയ്യണം എന്നൊക്കെയാണ് ഈ വാക്കിന്റെ അര്‍ത്ഥം. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം അക്രമം അഴിച്ചുവിട്ടിരിക്കുകയാണ് ബിജെപി. 
 
ബിജെപിയുടെ ഈ നീക്കത്തെ ഭയക്കണമെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കമ്മ്യൂണിസ്റ്റ് ബിജെപി കേരളം ത്രിപുര Communist Bjp Kerala Tripura

Widgets Magazine

വാര്‍ത്ത

news

കാ​മു​കി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ന്ന​ത് ത​ടയാന്‍ ശ്രമിച്ച യുവാവിനെ അ​ക്ര​മി വെടിവച്ചു കൊന്നു

കാ​മു​കി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ന്ന​ത് ത​ട​യാന്‍ ശ്രമിച്ച യുവാവിനെ അ​ക്ര​മി ...

news

ബിജെപിയുടെ പണക്കൊഴുപ്പ് മാത്രമല്ല അതിന് കാരണം: തുറന്നു പറഞ്ഞ് എം എ ബേബി

ഇടതു കോട്ടയായിരുന്ന ത്രിപുരയിലെ ബിജെപിയുടെ ജയം അവിശ്വസനീയമാണ്. ഇത്ര വലിയൊരു തോല്‍‌വി ...

news

സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനാകില്ലെന്ന് മാനേജ്മെന്റ്

കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച മിനിമം ശമ്പളം ...

news

ത്രിപുരയില്‍ അക്രമം അഴിച്ചുവിട്ട് ബിജെപി; ലെനിന്‍ പ്രതിമ തകര്‍ത്തു

ഇടതു കോട്ടയായിരുന്ന ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ആക്രമണം ...

Widgets Magazine