MS Dhoni: അണ്ണന്‍ കളിച്ചാല്‍ ടീം പൊട്ടും, വേഗം ഔട്ടായാല്‍ ജയിക്കും; 2023 മുതല്‍ 'ശോകം'

ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 51.50 ശരാശരിയില്‍ 103 റണ്‍സാണ് ധോണി നേടിയിരിക്കുന്നത്

MS Dhoni
MS Dhoni
രേണുക വേണു| Last Modified ബുധന്‍, 9 ഏപ്രില്‍ 2025 (11:36 IST)

MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍ക്കുന്ന കളികളില്‍ മഹേന്ദ്രസിങ് ധോണി കൂടുതല്‍ റണ്‍സെടുക്കുന്നു, എന്നാല്‍ ജയിക്കുന്ന കളികളിലാകട്ടെ വേഗം കൂടാരം കയറും. 2023 മുതല്‍ ധോണിയുടെ ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

2023 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റ 14 കളികളില്‍ 90.66 ശരാശരിയില്‍ 272 റണ്‍സ് ധോണി നേടിയിട്ടുണ്ട്. എന്നാല്‍ ജയിച്ച 13 കളികളില്‍ 13.80 ശരാശരിയില്‍ വെറും 69 റണ്‍സ് മാത്രമാണ് ധോണിയുടെ നേട്ടം. അതായത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയങ്ങളില്‍ കാര്യമായ സംഭാവന നല്‍കാന്‍ ധോണിക്ക് സാധിക്കാതെയായിട്ട് ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി.

ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 51.50 ശരാശരിയില്‍ 103 റണ്‍സാണ് ധോണി നേടിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ആകട്ടെ 14 മത്സരങ്ങള്‍ കളിച്ചിട്ട് ആകെ നേടിയത് 161 റണ്‍സ് മാത്രം. ധോണി അവസാനമായി ഒരു സീസണില്‍ 200 റണ്‍സില്‍ മുകളില്‍ നേടിയത് 2022 ലാണ്. 2021 ല്‍ 114 റണ്‍സും 2020 ല്‍ 200 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം.

ദീര്‍ഘനേരം ബാറ്റ് ചെയ്യാന്‍ താരത്തിനു ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്നാണ് ചെന്നൈ മാനേജ്മെന്റ് തന്നെ സമ്മതിക്കുന്നു. എന്നിട്ടും ഫിനിഷര്‍ റോളില്‍ ധോണിയെ തുടരാന്‍ അനുവദിക്കുന്നതിന്റെ ഔചിത്യം ആരാധകര്‍ക്കു പോലും മനസിലാകുന്നില്ല. ചെന്നൈ മാനേജ്മെന്റും ധോണിയുടെ ഭാവിയെ കുറിച്ചുള്ള ആലോചനയിലാണ്. പ്ലേയിങ് ഇലവനില്‍ നിന്ന് മാറിനില്‍ക്കാന്‍ മാനേജ്മെന്റ് ധോണിയോടു ആവശ്യപ്പെട്ടില്ല. മറിച്ച് ഇക്കാര്യത്തില്‍ ധോണി ഉചിതമായ തീരുമാനമെടുത്ത് സ്വയം മാറിനില്‍ക്കട്ടെ എന്നാണ് മാനേജ്മെന്റില്‍ പലരുടെയും അഭിപ്രായം. ധോണി ടീമിനു ബാധ്യതയാകുന്നെന്ന വിമര്‍ശനം ആരാധകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
പുജാരയെ കൂടാതെ ആരാധകരും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് രാജസ്ഥാന്‍ തീരുമാനത്തെ ചോദ്യം ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

എന്റെ ജോലി ചെയ്ത കാശ് തരു, പാക് ക്രിക്കറ്റ് ബോര്‍ഡ് തന്റെ ...

എന്റെ ജോലി ചെയ്ത കാശ് തരു, പാക് ക്രിക്കറ്റ് ബോര്‍ഡ് തന്റെ ശമ്പളം ഇതുവരെ തന്നിട്ടില്ലെന്ന് ജേസണ്‍ ഗില്ലെസ്പി
ഗാരി കേഴ്സ്റ്റണ്‍ പാക് പരിശീലകസ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ പകരം കോച്ചായാണ് ഗില്ലെസ്പി ...

Kerala Blasters: പുതിയ ആശാന് കീഴിൽ ഉയിർത്തെണീറ്റോ? സൂപ്പർ ...

Kerala Blasters: പുതിയ ആശാന് കീഴിൽ ഉയിർത്തെണീറ്റോ? സൂപ്പർ കപ്പിൽ നിലവിലെ ചാമ്പ്യന്മാരെ കീഴടക്കി ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ
ജെസ്യൂസ് ജിമിനസാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്.

പിന്നോട്ടില്ല, 2026ലെ ലോകകപ്പിലും കളിക്കും സൂചന നൽകി മെസി, ...

പിന്നോട്ടില്ല, 2026ലെ ലോകകപ്പിലും കളിക്കും സൂചന നൽകി മെസി, ആരാധകരും സൂപ്പർ ഹാപ്പി
2026ലെ ലോകകപ്പിന് തെക്കെ അമേരിക്കയില്‍ നിന്നും അര്‍ജന്റീന നേരത്തെ തന്നെ യോഗ്യത ...

പെട്ടിയും കിടക്കയും എടുക്കാറായോ?, ചെന്നൈ സൂപ്പർ കിംഗ്സിന് ...

പെട്ടിയും കിടക്കയും എടുക്കാറായോ?, ചെന്നൈ സൂപ്പർ കിംഗ്സിന് ഇനി പ്ലേ ഓഫ് സാധ്യത എത്രത്തോളം?
നിലവിലെ സാഹചര്യത്തില്‍ ഒരു തോല്‍വി കൂടി സംഭവിച്ചാല്‍ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് ...

വലിയ ഇന്നിങ്ങ്സുകൾ ഉണ്ടായിരുന്നില്ലെങ്കിലും ...

വലിയ ഇന്നിങ്ങ്സുകൾ ഉണ്ടായിരുന്നില്ലെങ്കിലും ആത്മവിശ്വാസത്തിൽ കുറവുണ്ടായിരുന്നില്ല: രോഹിത് ശർമ
ക്രിക്കറ്റില്‍ മൈന്‍ഡ് സെറ്റ് പ്രധാനമാണ്. ആദ്യമത്സരങ്ങളില്‍ വലിയ സ്‌കോറുകള്‍ ...