Chennai Super Kings: തോറ്റു തോറ്റു എങ്ങോട്ട്; ചെന്നൈയുടെ നില പരിതാപകരം

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മാത്രമാണ് ചെന്നൈ ജയിച്ചത്

CSK vs PK, Chennai Super Kings, Chennai point, Chennai in IPL 2025, Chennai Super Kings vs Punjab Kings, Chennai Super Kings Match Update, Virat Kohli, Rohit Sharma, Cricket News, IPL News, IPL Scorecard, Cricket News in Malayalam, India vs Pakistan,
രേണുക വേണു| Last Modified ബുധന്‍, 9 ഏപ്രില്‍ 2025 (08:11 IST)
Chennai Super Kings

Chennai Super Kings: അഞ്ച് തവണ ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ നിരാശപ്പെടുത്തുന്നു. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാലിലും തോറ്റ് പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ് ചെന്നൈ. ഈ പോക്കാണെങ്കില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ചെന്നൈ മാറുമെന്നാണ് ആരാധകര്‍ പോലും പ്രവചിക്കുന്നത്.

ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിലും ചെന്നൈ തോറ്റു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയാണ് കളിയിലെ താരം.

പ്രിയാന്‍ഷ് 42 പന്തില്‍ ഏഴ് ഫോറും ഒന്‍പത് സിക്‌സും സഹിതം 103 റണ്‍സ് അടിച്ചുകൂട്ടി. പഞ്ചാബിന്റെ മൊത്തം സ്‌കോറില്‍ ഏതാണ്ട് 50 ശതമാനം റണ്‍സും പ്രിയാന്‍ഷിന്റെ ബാറ്റില്‍ നിന്നാണ് പിറന്നത്. 83-5 എന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ച ശേഷമാണ് പ്രിയാന്‍ഷിന്റെ മടക്കം. ശശാങ്ക് സിങ് (36 പന്തില്‍ പുറത്താകാതെ 52), മാര്‍ക്കോ യാന്‍സണ്‍ (19 പന്തില്‍ പുറത്താകാതെ 34) എന്നിവരും പഞ്ചാബിനായി മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവെച്ചു.


മറുപടി ബാറ്റിങ്ങില്‍ ഡെവന്‍ കോണ്‍വെ (49 പന്തില്‍ 69), ശിവം ദുബെ (27 പന്തില്‍ 42), രചിന്‍ രവീന്ദ്ര (23 പന്തില്‍ 36), എം.എസ്.ധോണി (12 പന്തില്‍ 27) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ചെന്നൈക്ക് ജയിക്കാനായില്ല. പഞ്ചാബിനായി ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. യാഷ് താക്കൂര്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മാത്രമാണ് ചെന്നൈ ജയിച്ചത്. ബെംഗളൂരു, രാജസ്ഥാന്‍, ഡല്‍ഹി എന്നിവര്‍ക്കെതിരെ നേരത്തെ തോല്‍വി വഴങ്ങിയിരുന്നു. ഏപ്രില്‍ 11 ന് കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Preity Zinta Celebration: 'പൊളിച്ചെടാ മുത്തേ'; ചരിത്ര ...

Preity Zinta Celebration: 'പൊളിച്ചെടാ മുത്തേ'; ചരിത്ര ജയത്തിനു പിന്നാലെ ചഹലിനു ആലിംഗനം, ശ്രേയസിനെ ചേര്‍ത്തുപിടിച്ചു
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ പ്രതിരോധിക്കുന്ന ടീമെന്ന നേട്ടം ഇന്നലെ ...

Punjab Kings: ഇതാണ് ട്വന്റി 20 യുടെ ഭംഗി; 111 പ്രതിരോധിച്ച് ...

Punjab Kings: ഇതാണ് ട്വന്റി 20 യുടെ ഭംഗി; 111 പ്രതിരോധിച്ച് പഞ്ചാബ്
ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ആതിഥേയര്‍ 15.3 ഓവറില്‍ 111 നു ഓള്‍ഔട്ട് ...

MS Dhoni: 'എനിക്കെന്തിനാ ഇത്'; പ്ലെയര്‍ ഓഫ് ദി അവാര്‍ഡില്‍ ...

MS Dhoni: 'എനിക്കെന്തിനാ ഇത്'; പ്ലെയര്‍ ഓഫ് ദി അവാര്‍ഡില്‍ ഞെട്ടി ധോണി
MS Dhoni: കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ധോണി ആശ്ചര്യം പ്രകടിപ്പിച്ചു

Rishabh Pant: 27 കോടി വാങ്ങിയതല്ലേ തട്ടി മുട്ടി ഒരു ...

Rishabh Pant: 27 കോടി വാങ്ങിയതല്ലേ തട്ടി മുട്ടി ഒരു ഫിഫ്റ്റി അടിച്ചു; ടീമും തോറ്റു !
ഈ സീസണില്‍ ആദ്യത്തെ അര്‍ധ സെഞ്ചുറി നേടിയ നായകന്‍ റിഷഭ് പന്താണ് ലഖ്‌നൗവിന്റെ ടോപ്

Chennai Super Kings: ഒടുവില്‍ ധോണി കരുത്തില്‍ ചെന്നൈയ്ക്ക് ...

Chennai Super Kings: ഒടുവില്‍ ധോണി കരുത്തില്‍ ചെന്നൈയ്ക്ക് ജയം; ട്രോളിയവര്‍ ഇത് കാണുന്നുണ്ടോ?
Chennai Super Kings: ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് ...