ഹോളിവുഡിലെ പ്രശസ്ത ബാലതാരമായി ശ്രദ്ധിക്കപ്പെട്ട ഷേര്‍ളി ടെമ്പിള്‍ അന്തരിച്ചു

കാലിഫോര്‍ണിയ| WEBDUNIA|
PRO
ഹോളിവുഡില്‍ ബാലതാരമായി തിളങ്ങിയ ഷേര്‍ളി ടെമ്പിള്‍(85) അന്തരിച്ചു. ഗായികയും നടിയും നര്‍ത്തകിയും നയതന്ത്രജ്ഞയുമായ ഷേര്‍ലി ടെമ്പിള്‍ സാന്‍ഫ്രാന്‍സിസ്കോയിലെ വസതിയിലാണ് അന്തരിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ സിനിമാക്കമ്പനികളിലൊന്നായ ട്വന്റിയത് സെഞ്ച്വറി ഫോക്സിന്‍ പ്രൊഡക്ഷനില്‍ ഷേര്‍ലി ടെമ്പിള്‍ കുട്ടിക്കാലത്ത് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. കര്‍ലി ടോപ്, ദ ലിറ്റില്‍ റിബല്‍ എന്നീ സിനിമകള്‍ എക്കാലത്തെയും വലിയ ഹിറ്റുകളില്‍പ്പെടുന്നു.

1935 മുതല്‍ 38 വരെ ആ ബാലതാരമാണ് അമേരിക്കന്‍ സിനിമയില്‍ ഏറ്റവും വലിയ സാമ്പത്തികവിജയം സൃഷ്ടിച്ചത്. 21 വയസ്സില്‍ സിനിമ ഉപേക്ഷിച്ച ഷേര്‍ലി ടെമ്പിള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലും സജീവമായി. 1980കളില്‍ ചെക്കോസ്ലോവാക്യയുടെ അമേരിക്കന്‍ അംബാസഡറായി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :