പ്രശസ്ത ബംഗാളി നടി സുചിത്ര സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത| WEBDUNIA| Last Modified വെള്ളി, 17 ജനുവരി 2014 (10:07 IST)
PRO
പ്രശസ്ത ബംഗാളി നടി സുചിത്ര സെന്‍ (82) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡിസംബര്‍ 23നാണ് സുചിത്ര സെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടി മൂണ്‍ മൂണ്‍ സെന്‍ മകളാണ്.

1952ല്‍ ബംഗാളി ചലച്ചിത്രമായ ശേഷ കോതായിയിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച സുചിത്ര സെന്‍ 1955ല്‍ ഹിന്ദി സിനിമയായ ദേവദാസിലൂടെ ദേശീയ പുരസ്‌കാരം കരസ്ഥമാക്കി.

രാജ്യാന്തര തലത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ നടിയാണ് സുചിത്ര സെന്‍. മോസ്‌കോ ഫിലിം ഫെസ്റ്റിവെലില്‍ 1963 ല്‍ സാഥ് കാക്കെ ബന്ധ എന്ന സിനിമയിലെ അഭിനയത്തിന് സുചിത്ര സെന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :