ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു

ടെല്‍ അവീവ്| WEBDUNIA|
PRO
ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ (85) അന്തരിച്ചു. മസ്തികാഘാതത്തെ തുടര്‍ന്ന് 2006 മുതല്‍ ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു ഇദ്ദേഹം.

വൃക്കരോഗത്തെ തുടര്‍ന്ന് അടുത്തയിടെ ശസ്ത്രക്രിയയ്ക്ക് ഇദ്ദേഹത്തെ വിധേയനാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം മരണാസന്നനാണെന്ന വാര്‍ത്തയും ഇസ്രായേല്‍ പുറത്തുവിട്ടിരുന്നു.

മുന്‍ പട്ടാളകമാന്‍ഡറായ ഷാരോണ്‍ 2001ലാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയായത്. ഭരണത്തില്‍ ഷാരോണിന്റെ പല നടപടികളും വിവാദമായിരുന്നു.വലതുപക്ഷ ദേശീയപാര്‍ട്ടി നേതാവായിരുന്നു ഇദ്ദേഹം.

2005-ല്‍ അധിനിവേശത്തിന് അന്ത്യംകുറിച്ച് ഗാസാ മുനമ്പില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള ഷാരോണിന്റെ തിരുമാനത്തിന് ഭരണകക്ഷിയില്‍ നിന്നുപോലും എതിര്‍പ്പ് നേരിടേണ്ടിവന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :