മുഷറഫ് ഉടന്‍ പാകിസ്ഥാന്‍ വിടുമെന്ന് യു‌എസ് മാധ്യമങ്ങള്‍

ഇസ്‌ലാമാബാദ്| WEBDUNIA|
PRO
രാജ്യദ്രോഹക്കേസില്‍ വിചാരണ നേരിടുന്ന പാകിസ്ഥാന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഉടന്‍ രാജ്യംവിടുമെന്ന് യു‌എസ് മാധ്യമങ്ങള്‍.

മുഷറഫ് ചികിത്സക്കായി രാജ്യംവിടുമെന്നാണ് റിപ്പോര്‍ട്ട്, എല്ലാവര്‍ക്കും അതാണ് നല്ലതെന്നും മുഷറഫ് രാജ്യത്തിന് പുറത്തേക്ക് പോകുന്നതായിരിക്കും ശരിയെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ലോസ് ആഞ്ചത്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ മുഷറഫിനെതിരെയുള്ള വിചാരണ വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. മുഷറഫിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമോയെന്ന കാര്യത്തിലാണ് വ്യാഴാഴ്ച വാദം കേള്‍ക്കുക.

ജസ്റ്റിസ് ഫൈസല്‍ അറബിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. പ്രസിഡന്റായിരിക്കെ 2007-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :