ദേവയാനിക്കെതിരെ നിയമനടപടി തുടരുമെന്ന് യുഎസ്

ന്യൂയോര്‍ക്ക്‌| WEBDUNIA|
PRO
ഇന്ത്യയുടെ ഡപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനി ഖൊബ്രഗഡെയ്ക്കെതിരായ പ്രോസിക്യൂഷന്‍ നടപടി തുടരാന്‍ യുഎസ്‌ തീരുമാനം.

ദേവയാനിക്കെതിരായ വീസാ തട്ടിപ്പുകേസ്‌ പരിഗണിക്കുന്ന ന്യൂയോര്‍ക്ക്‌ കോടതിയില്‍ ജനുവരി 13നകം കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന്‌ യുഎസ്‌ കേന്ദ്രങ്ങള്‍ അറിയിച്ചു. ദേവയാനിയെ നയതന്ത്ര പരിരക്ഷ ലഭിക്കുന്ന യുഎന്നിലെ തസ്‌തികയിലേക്കു സ്ഥലം മാറ്റിയിട്ടുണ്ടെങ്കിലും അവരുടെ പേരിലുള്ള കേസ്‌ അവസാനിപ്പിക്കാനാകില്ല.

സംഭവത്തില്‍ മാപ്പ്‌ പറയണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളിയ യുഎസ്‌ അധികൃതര്‍ ദേവയാനിക്കെതിരായ കേസ്‌ നിയമങ്ങള്‍ പാലിച്ചുള്ളതാണെന്ന്‌ ആവര്‍ത്തിച്ചു. തല്‍ക്കാലം നടപടികള്‍ നിര്‍ത്തി വയ്ക്കേണ്ടി വന്നാലും പിന്നീട്‌ അവര്‍ യുഎസിലേക്കു മടങ്ങിയെത്തിയാല്‍ അറസ്റ്റ്‌ ഉണ്ടാകുമെന്നും യുഎസ്‌ അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :