യുഎസ് തൊഴിലില്ലാ വേതനം നിര്‍ത്തലാക്കുന്നു

ന്യൂയോര്‍ക്ക് | WEBDUNIA| Last Modified ഞായര്‍, 29 ഡിസം‌ബര്‍ 2013 (09:46 IST)
PRO
യു.എസിലെ തൊഴില്‍രഹിതര്‍ക്കായി നല്കിയിരുന്ന തൊഴിലില്ലായ്മാ വേതനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

രാജ്യത്തെ പത്ത് ലക്ഷത്തിലധികം തൊഴില്‍ രഹിതര്‍ക്കാണ് പ്രതിമാസം 1166 ഡോളര്‍ വീതം സാമ്പത്തിക സഹായം നല്കിയിരുന്നത്. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കായി മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് 2008 ല്‍ ഏര്‍പ്പെടുത്തിയപദ്ധതിയാണിത്.

ഈ പദ്ധതിക്കായി ചെലവഴിക്കുന്ന 2500 ലക്ഷം ഡോളര്‍ കൂടുതലാണെന്ന് ആരോപിച്ചാണ് പദ്ധതി നീട്ടുന്നതിനെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍ത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :