ദേവയാനിയെ അറസ്റ്റ് ചെയ്തത് പുനപരിശോധിക്കും; യുഎസ്‌എ

വാഷിംഗ്ടണ്‍‍| WEBDUNIA|
PTI
ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖൊബ്രഗഡെയെ വീസാ തട്ടിപ്പു കേസില്‍ അറസ്റ്റ്‌ ചെയ്‌ത നടപടി പുനപരിശോധിക്കാന്‍ പ്രത്യേകസമിതിയെ നിയോഗിക്കുമെന്നു യുഎസ്‌ അറിയിച്ചു.

അറസ്റ്റ്‌ ചെയ്‌തതില്‍ വീഴ്ച സംഭവിച്ചോ എന്നു പരിശോധിക്കും. നിയമപരമായ തെറ്റു പറ്റിയിട്ടുണ്ടോ എന്നു പ്രത്യേകം അന്വേഷിച്ച്‌ എത്രയും വേഗം പരിഹാര നടപടി സ്വീകരിക്കും. ഇരു രാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിനു വിള്ളല്‍ വീഴാത്ത വിധം പ്രശ്നം പരിഹരിക്കാനുള്ള നീക്കം തുടരുമെന്നും യുഎസ്‌ അറിയിച്ചു.

ദേവയാനി ഖൊബ്രഗഡെയ്ക്കെതിരായ കേസ്‌ നിരുപാധികം ഉപേക്ഷിക്കണമെന്നും യുഎസ്‌ മാപ്പു പറയണമെന്നും ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ ആരോപണങ്ങളാണ്‌ ദേവയാനിയുടെ അറസ്റ്റിലേക്കു നയിച്ചത്‌.

സഹായിക്കുള്ള ശമ്പളവും സേവന വ്യവസ്ഥകളും സംബന്ധിച്ച്‌ തെറ്റായ വിവരം നല്‍കിയെന്നാണ്‌ ദേവയാനിക്കെതിരെ കോടതിയിലുള്ള പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :