നൈജീരിയയില്‍ ആക്രമണം: 16 മരണം

അബുജ| WEBDUNIA|
PRO
PRO
നൈജീരിയില്‍ ഷൊനോങ് സമുദായത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി പോലീസ്. മധ്യ വടക്കന്‍ സംസ്ഥാനമായ പ്ലേറ്റിയൂവിലെ നാല് ഗ്രാമങ്ങളിലാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്. ഒന്‍പത് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ഏഴെണ്ണം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞു പോയതായും പോലീസ് അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇരുപതോളം വീടുകളും നശിപ്പിച്ചു. അക്രമികളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ഈ മേഖലയില്‍ സംഘര്‍ഷം പതിവാണ്. ഭൂമിക്കു വേണ്ടിയും സാമ്പത്തിക, രാഷ്ട്രീയ കാരണങ്ങളാലും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടാറുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ഇതിനകം മരിച്ചുകഴിഞ്ഞു. ലക്ഷക്കണക്കിന് പേര്‍ പ്രദേശം വിട്ടുപോയി. 2010 അവസാനം മുതല്‍ വടക്കന്‍ മേഖലയില്‍ പിടിമുറുക്കിയ ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി പേരാണ് പ്രതിദിനം മരിച്ചുവീഴുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :