പാകിസ്ഥാനെ വിറപ്പിച്ച് ഡ്രോണ്‍ ആക്രമണം

ഇസ്ലാമബാദ്| WEBDUNIA|
PRO
എതിര്‍പ്പുകള്‍ അവഗണിച്ച് അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം പാകിസ്ഥാനില്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്.

പാകിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാന്‍ മേഖലയിലെ സൈനിക താവളത്തില്‍ യുഎസ്‌ ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ ഭീകരരെന്നു സംശയിക്കുന്ന നാലു പേര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്‌തത്.

വടക്കന്‍ വസീറിസ്ഥാനിലെ പ്രധാന നഗരമായ മിറാന്‍ഷയിലെ ഖത്തബ്‌ ഖേല്‍ ഗ്രാമത്തില്‍ ഇന്നലെ അര്‍ധരാത്രിയാണ്‌ ആക്രമണം നടന്നത്‌. എന്നാല്‍ വാര്‍ത്താ ഏജന്‍സികള്‍ മൂന്നു മരണമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

നവാസ് ഷെരീഫ് പലതവണ അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ചിരുന്നു. നിരപരാധികളായ നിരവധി പേര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുണ്ടെന്ന് പാകിസ്ഥാനിലെ വിവിധ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :