ആക്രമണം നടത്തിയതിന് മാപ്പ്; അല്‍ഖ്വൊയ്ദ

സനാ| WEBDUNIA|
PRO
യെമനില്‍ 52 പേര്‍ കൊല്ലപ്പെട്ട ബോംബ് ആക്രമണത്തിന് ഭീകരസംഘടനയായ അല്‍ഖ്വെയ്ദ ലോക ജനതയോട് മാപ്പുപറഞ്ഞു. സംഘടനയിലെ ഒരംഗം നിര്‍ദേശം അനുസരിക്കാതെ ആശുപത്രി ആക്രമിക്കുകയായിരുന്നുവെന്ന് അറേബ്യന്‍ മേഖലയിലെ അല്‍ഖ്വെയ്ദ കമാന്‍ഡര്‍ ഖ്വാസിം അല്‍ രിമി പറഞ്ഞു.

ഡിസംബര്‍ അഞ്ചിന് തലസ്ഥാനമായ സനായിലെ പ്രതിരോധവകുപ്പിന്റെ ആശുപത്രിയിലാണ് ചാവേര്‍ ആക്രമണവും വെടിവെപ്പും നടന്നത്. കെട്ടിടസമുച്ചയത്തിനുള്ളിലെ ആശുപത്രിയും പ്രാര്‍ഥനാലയവും ആക്രമിക്കരുതെന്ന നിര്‍ദേശം ഒരു പ്രവര്‍ത്തകന്‍ മാത്രം ലംഘിക്കുകയായിരുന്നെന്ന് അല്‍ രിമി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ആക്രമണത്തില്‍ ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്ന മലയാളിയായ കോട്ടയം സ്വദേശിനി രേണു തോമസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ശേഷം അല്‍ഖ്വെയ്ദ മാപ്പുപറയുന്നത് അപൂര്‍വ സംഭവമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :