ജൊഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേല ആശുപത്രി വിട്ടതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ജൂണ്‍ എട്ടിനാണ് മണ്ടേലയെ ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ നിന്നും ജോഹന്നാസ് ബര്‍ഗിലെ വീട്ടിലേക്കാണ് മണ്ടേലയെ കൊണ്ടുപോയത്.രണ്ട് വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏപ്രിലില്‍ ന്യുമോണിയ പിടിപ്പെട്ടതിനെ തുടര്‍ന്ന് മണ്ടേല പത്ത് ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.