ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശ്രീലങ്കയ്‌ക്ക് തോല്‍വി

പല്ലെക്കിലെ | WEBDUNIA|
PRO
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആതിഥായരായ ശ്രീലങ്കയ്‌ക്ക് 56 റണ്‍സിന്റെ തോല്‍വി.
ഇന്നലെടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ സ്കോറായ 223​/7നെതിരെ ലങ്ക 43.2 ഓവറില്‍ 167 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.

നായകന്‍ എ​ബി ഡിവില്ലിയേഴ്സ് (47​), ഡേവിഡ് മില്ലര്‍ (85 നോട്ടൗട്ട്), ഡികോക്ക് (20​), ഡുമിനി (23) എന്നിവരുടെ ബാ​ റ്റിംഗാണ് ദക്ഷിണാഫ്രിക്കയെ 223ലെത്തിച്ചത്.

ലങ്കയ്ക്കു​വേണ്ടി അജാന്ത മെന്‍ഡിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :