ശ്രീലങ്ക 180 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു

കൊളംബോ| WEBDUNIA|
PRO
PRO
ശ്രീലങ്കയ്ക്ക് ദക്ഷിണാഫ്രിക്കെതിരെ 180 റണ്‍സിന്റെ വമ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത നിശ്ചിത ഓവറില്‍ 320 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 140 റണ്‍സെടുക്കാനെ കഴിഞ്ഞുളളൂ.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹെറാത്തും തിസാരാ പെരെരയുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 29 റണ്‍സ് വീതം ഏടുത്ത റോബിന്‍ പീറ്റേഴ്‌സനും ആല്‍വിറോ പീറ്റേഴ്‌സനും മാത്രമേ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായൊളളു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 320 റണ്‍സ് എടുത്തത്. സെഞ്ചറി നേടിയ സങ്കകാരയാണ് (169) ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 137 പന്തിലായിരുന്നു സങ്കകാരയുടെ തകര്‍പ്പന്‍ സെഞ്ച്വറി. ജയവര്‍ദ്ധനയും തരംഗയും 42 റണ്‍സ് നേടി.

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ശ്രീലങ്ക 1-0 ന് മുന്നിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :