തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ ബൊക്കോ ഹറാം ഭീകരര്‍ പുറത്തുവിട്ടു

നൈജീരിയയില്‍ നിന്നും ബൊക്കോ ഹറാം ഇസ്ലാമിക് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ഉള്ള വീഡിയോ ദൃശ്യം പുറത്തുവന്നു. രണ്ട് വര്‍ഷം മുന്‍പാണ് നൈജീരിയയിലെ ചിബോക്കില്‍ നിന്നാണ് 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബൊക്കോം ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ട

അബുജ, ബൊക്കോ ഹറാം, നൈജീരിയ bokkam-haram, Abuja, Naigeria
അബുജ| rahul balan| Last Modified വ്യാഴം, 14 ഏപ്രില്‍ 2016 (14:41 IST)
നൈജീരിയയില്‍ നിന്നും ബൊക്കോ ഹറാം ഇസ്ലാമിക് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ഉള്ള വീഡിയോ ദൃശ്യം പുറത്തുവന്നു. രണ്ട് വര്‍ഷം മുന്‍പാണ് നൈജീരിയയിലെ ചിബോക്കില്‍ നിന്നാണ് 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബൊക്കോം ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഇവരില്‍ 15 ഓളം പെണ്‍കുട്ടികള്‍ മാത്രമാണ് വീഡിയോയില്‍ ഉള്ളത്. ബാക്കിയുള്ളവര്‍ ജീവനോടെ ഉണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വീഡിയോയില്‍ കണിക്കുന്ന പെണ്‍കുട്ടികളെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിസംബറില്‍ ചിത്രീകരിച്ച വീഡിയോ ബൊക്കോ ഹറാം ഭീകരര്‍ തന്നെയാണ് നൈജീരിയന്‍ സര്‍ക്കാരിന് കൈമാറിയത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനു ശേഷം ഭീകരര്‍ പുറത്തുവിടുന്ന ആദ്യ വീഡിയോ ആണിത്. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിക്കത്തതില്‍ പ്രതിഷേധിച്ച് നൈജീരിയന്‍ തലസ്ഥാനമായ അബൂജയിലേക്ക് സ്ത്രീകളടക്കമുള്ളവര്‍ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

അതേസമയം, തട്ടിക്കൊണ്ടുപോയവരെ
ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതായും ബൊക്കോ ഹറാം പോരാളികള്‍ക്ക് വിവാഹം കഴിച്ചുനല്‍കിയന്നടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സംഘടനയുടെ നേതാവായ അബുബക്കര്‍ ഷെകൗ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :