വിശപ്പിന് മുന്‍പില്‍ ബൊക്കോ ഹറാമും തോല്‍ക്കും: 76 ഭീകരര്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി

ബൊക്കോ ഹറാം,  നൈജീരിയ bokko haram, naijeeria
മൈഡുഗുരി/നൈജീരിയ| rahul balan| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (17:26 IST)
ലോകത്തിലെ മുന്‍നിര തീവ്രവാദ സംഘടനകളില്‍ ഒന്നായ ബൊക്കോ ഹറാമിലെ 76 തീവ്രവാദികള്‍ വിശപ്പ് സഹിക്കാനാവാതെ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. കഴിക്കാന്‍
ഭക്ഷണം തരണം എന്ന് പറഞ്ഞുകൊണ്ട് തീവ്രവാദികള്‍ സന്യത്തിന്റെ ക്യമ്പിലേക്ക് എത്തിയതെന്ന് നൈജീരിയന്‍ സൈനിക വക്താവ് വ്യക്തമാക്കി. ബൊക്കോ ഹറാം തകര്‍ച്ചയുടെ വക്കിലാണെന്ന വാര്‍ത്ത ഇതിന് മുന്‍പും ലോക മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘമാണ് കീഴടങ്ങിയത്. ഇവരെ കൂടാതെ നിരവധി ഭീകരര്‍ കീഴടങ്ങാന്‍ തയ്യാറായി നില്‍ക്കുന്നതായി കീഴടങ്ങിയവര്‍ സൈന്യത്തോട് പറഞ്ഞു. ബൊക്കോ ഹറാമിന്റെ പ്രധാന പാതകള്‍ അടയ്ക്കാന്‍ സാധിച്ചതാണ് സൈന്യത്തിന് നേട്ടമായത്. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ബൊക്കോ ഹറാം ആക്രമണങ്ങളില്‍ മാത്രം ഇതുവരെ 20,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :