നൈജീരിയയിൽ വനിതാ ചാവേറാക്രമണം; 47 പേർ കൊല്ലപ്പെട്ടു

   നൈജീരിയ , ബൊക്കോ ഹറാം , ബോംബ് സ്ഫോടനം
അബൂജ| jibin| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (08:27 IST)
നൈജീരിയയില്‍ വനിതാ ചാവേര്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സ്റ്റേറ്റിലുണ്ടായ സ്‌ഫോടനത്തിൽ 52 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചക്കു കാനോ നഗരത്തിലെ കന്നുകാലി ചന്തയിലാണു സ്ഫോടനം നടന്നത്. ബൊക്കോ ഹറാം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നൈജീരിയയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ ബൊക്കോ ഹറാം ആക്രമണം പതിവായിരിക്കുകയാണ്. നൂറ് കണക്കിനാളുകള്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :