നൈജീരിയയില്‍ 150തോളം പേരെ ബൊക്കോ ഹറാം വെടിവെച്ചുകൊന്നു

ബോകോ ഹറാം , തീവ്രവാദികള്‍ , നൈജീരിയ , അബുജ , ഐഎസ് ഐഎസ്
അബുജ| jibin| Last Updated: വെള്ളി, 3 ജൂലൈ 2015 (09:31 IST)
നൈജീരിയയില്‍ 150തോളം പേരെ ബൊക്കോ ഹറാം തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ഏഴ് കാറുകളിലും ഒന്‍പത് മോട്ടോര്‍ സൈക്കിളുകളിലുമായി എത്തിയ തീവ്രവാദികള്‍ നൈജീരിയയിലെ വടക്കുകിഴക്കന്‍ പട്ടണമായ കുകുവയിലെ പള്ളികളില്‍ പ്രാര്‍ഥനയ്‌ക്ക് ശേഷം നോമ്പുതുറക്കുകയായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ചവരിലധികവും പുരുഷന്‍മാരാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്.

ബൊക്കോ ഹറാമിന്റെ ശക്തികേന്ദ്രമായ മെയ്ദുഗുരിയില്‍ നിന്ന് 180 കിലോമീറ്ററുകള്‍ അകലെയാണ് സംഭവം നടന്ന കുകുവ. ബുധനാഴ്ചയാണ് ബോകോ ഹറാം തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയത്. തീവ്രവാദികള്‍ ചില വീടുകള്‍ക്കുനേരെയും ആക്രമണം നടത്തിയെന്നും ഭക്ഷണം തയ്യാറാക്കി കൊണ്ടിരുന്ന സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഇസ്ളാമിക് സ്റ്റേറ്റിന്റെ (ഐഎസ് ഐഎസ്) പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ഘടകമായാണ് ബൊക്കോ ഹറാം പ്രവര്‍ത്തിച്ചു വരുന്നത്. പുണ്യമാസമായ റമദാനില്‍ ഇസ്ളാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങള്‍ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞയാഴ്‌ച 60തോളം പേരെ ബൊക്കോ ഹറാം തീവ്രവാദികള്‍ വെടിവെച്ചു കൊന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :