ക്രിക്കറ്റ് ആവേശത്തില്‍ ഡോക്ടര്‍ക്ക് മരുന്ന് മാറി; 2 രോഗികള്‍ മരിച്ചു

ലണ്ടന്‍| WEBDUNIA|
PRO
PRO
മരുന്ന് മാറി നല്‍കിയത് മൂലം രണ്ട് രോഗികളുടെ ജീവന്‍ നഷ്ടപ്പെട്ട കേസില്‍ ഇന്ത്യന്‍ ഡോക്ടര്‍ വിചാരണ നേരിടുന്നു. ഡോ. രാജേന്ദ്ര കൊക്കര്‍നെ(37) ആണ് കമ്പ്യൂട്ടറില്‍ ക്രിക്കറ്റ് ഫലം സെര്‍ച്ച് ചെയ്യുന്നതിനിടെ രോഗികള്‍ക്ക് തെറ്റായ മരുന്ന് കുറിച്ചു നല്‍കിയത്.

അല്‍‌ഷിമേഴ്ഷ്, ഡിമന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ക്ക് കെയര്‍ഹോമില്‍ ചികിത്സയിലായിരുന്ന ബെര്‍ലി ബാര്‍ബര്‍(78), എറിക് വാട്സണ്‍(86) എന്നിവരാണ് ഡോക്ടറുടെ ഗുരുതര പിഴവ് മൂലം മരിച്ചത്. നഴ്സ് ഫോണില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഡോക്ടര്‍ മരുന്നു കുറിച്ചത്. രോഗികള്‍ക്ക് നല്‍കാവുന്നതിനേക്കാള്‍ പത്തിരട്ടി ശക്തിയുള്ള മോര്‍ഫിന്‍ സള്‍ഫേറ്റ് എന്ന മരുന്നായിരുന്നു അത്. മരുന്ന് കഴിച്ച് മൂന്നാം ദിവസം രോഗികള്‍ മരിച്ചു.

രോഗികള്‍ക്കുള്ള പ്രിസ്ക്രിപ്ക്ഷന്‍ ശ്രദ്ധിക്കാതെ കമ്പ്യൂട്ടറില്‍ ക്രിക്കറ്റ് സ്കോറും വാര്‍ത്തകളും ഈമെയിലും മറ്റും നോക്കുന്നതിനിടെയാണ് ഡോക്ടര്‍ മരുന്ന് കുറിച്ചതെന്ന് കോടതി നിരീക്ഷിച്ചു. കുറ്റം തെളിഞ്ഞാല്‍ ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :