ഡക്ക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമം; ഇന്ത്യ തോറ്റു

Cricket
ജൊഹാന്നസ്ബര്‍ഗ്| WEBDUNIA| Last Modified ശനി, 31 മാര്‍ച്ച് 2012 (10:02 IST)
PRO
PRO
മഴ കാരണം പാതിവഴി ഉപേക്ഷിച്ച ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യയെ 11 റണ്‍സിനു പരാജയപ്പെടുത്തി. ടോസ്‌ നഷ്ടപ്പെട്ട്‌ ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ്‌ നഷ്ടത്തില്‍ 219 റണ്‍സ്‌ അടിച്ചൂകൂട്ടി. ദക്ഷിണാഫ്രിക്കയുടെ ടോപ്‌ സ്കോറര്‍ ഇന്‍ഗ്രാമാണ്‌ കളിയിലെ കേമന്‍.

ഇന്ത്യയുടെ മറുപടി 7.5 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 71 റണ്‍സെത്തിയപ്പോഴാണ് മഴയെത്തിയത്. തുടര്‍ന്ന്‌ ഡക്ക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം മത്സരഫലം തേടിയപ്പോള്‍ 7.5 ഓവറില്‍ ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്‌ 83 റണ്‍സ്‌. ഇതോടെ റണ്‍മഴയൊഴുകിയ ജൊഹന്നാസ്ബര്‍ഗിലെ പിച്ചില്‍ ഇന്ത്യയ്ക്കു 11 റണ്‍സിന്റെ പരാജയം.

അര്‍ധസെഞ്ചുറി നേടിയ ജാക്‌ കാലിസിന്റെയും (61) കോളിന്‍ ഇന്‍ഗ്രത്തിന്റെയും (78) മികവിലാണ്‌ ആതിഥേയര്‍ 219 ല്‍ എത്തിയത്‌. ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്കോറാണ് വെള്ളിയാഴ്ച പിറന്നത്. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമ ത്തെ സ്കോറുമാണിത്. ഈയൊരു മത്സരത്തി നു വേണ്ടി മാത്രം പതിനഞ്ചംഗ ടീമിനെ ദക്ഷിണാഫ്രിക്കയിലേക്ക് അയയ്ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :