സച്ചിന്‍ ബോളിവുഡില്‍ ഇന്നിംഗ്സ് തുറക്കുന്നു!

മുംബൈ| WEBDUNIA|
PRO
PRO
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍‌ക്കര്‍ ബോളിവുഡിലേക്ക്. വിധു വിനോദ് ചോപ്രയുടെ ഫെറാറി കി സവാരിയെന്ന ചിത്രത്തില്‍ സച്ചിന്‍ അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സച്ചിന്‍ ഒരു പുതിയ ഇന്നിംഗ്‌സിന് തയ്യാറെടുക്കുകയാണ്. അത് സംഭവിക്കുകയാണെങ്കില്‍ ആരാധകരുടെ പ്രളയമായിരിക്കും- ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷോഭാ ഡീ ട്വിറ്ററില്‍ അറിയിച്ചു. സച്ചിനെ ചിത്രത്തില്‍ ഒരു വേഷം ചെയ്യാന്‍ ക്ഷണിച്ചതായി സംവിധായകന്‍ വിധു വിനോദ് തന്നെ അറിയിച്ചിട്ടുണ്ടെന്ന് ഷോഭാ ഡീ പറഞ്ഞു.

പരസ്യച്ചിത്രങ്ങളില്‍ മിന്നിത്തിളങ്ങിയ സച്ചിന്‍ ബോളിവുഡില്‍ മികച്ച ഇന്നിംഗ്സ് കാഴ്ചവയ്ക്കുമെന്ന് തന്നെയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ കരുതുന്നത്. എന്നാല്‍ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത് സംബന്ധിച്ച് സച്ചിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :