കുവൈറ്റില്‍ സ്ഫോടനം: ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു

ദുബായ്| WEBDUNIA|
കുവൈറ്റിലെ വാതകശുദ്ധീകരണ ശാലയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചതായി വിവരം. തമിഴ്നാട്ടില്‍ നിന്നുള്ള നാല് തൊഴിലാളികളാണ് മരിച്ചത്.

ശനിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ മരിച്ച നാലുപേരും ഇന്ത്യക്കാരാണെന്ന് ഇന്ത്യന്‍ എംബസി ചൊവ്വാഴ്ച സ്ഥിരീകരിച്ചു. രാജാറാം ലക്ഷ്മയ്യ റെഡ്ഡി, ലോക്നാഥന്‍ പൊന്നയ്യ സെന്തിവേല്‍, ജാനകീരാമന്‍ അര്‍ജുനന്‍, ശിവചന്ദ്രന്‍ ഷണ്‍‌മുഖം എന്നിവരാണ് മരിച്ചത്.

മിന അല്‍ അഹമ്മദി എന്ന വാതകശുദ്ധീകരണശാലയില്‍ ശനിയാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :