തീവ്രവാദബന്ധമുള്ള കാസര്‍ഗോഡ് സ്വദേശി ദുബായില്‍ പിടിയിലായി. തസ്ലിം എന്നയാളാണ് പിടിയിലായത്.
തീവ്രവാദത്തിനായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്‌തതില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് സൂചന. കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തസ്ലിമിനെ ആഭ്യന്തര സുരക്ഷാ സംഘമാണ് കസ്റ്റഡിയിലെടുത്തത്.
പാക്കിസ്ഥാനിലേക്ക് ഇയാള്‍ നടത്തിയ ഫോണ്‍ കോളുകളുടെ തെളിവുകള്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പക്കലുണ്ട്.