ഒമാനില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു

മസ്‌കറ്റ്| WEBDUNIA|
PRO
ഒമാനില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. നിര്‍മ്മാണ മേഖലയിലും ഹൗസ്‌കീപ്പിംഗ് ജോലികളിലും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുറച്ച് സ്വദേശികള്‍ക്ക് അവസരം നല്‍കുമെന്ന് ഒമാന്‍ അധികൃതര്‍ വ്യക്തമാക്കി.

സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഒമാന്‍ രണ്ട് തൊഴില്‍ മേഖലകളില്‍ വിദേശ റിക്രൂട്ടിംഗിന് വിലക്കേര്‍പ്പെടുത്തുന്നത്. നിര്‍മ്മാണമേകലയിലും ഹൗസ്‌കീപ്പിംഗിലുമാണ് ആറ് മാസത്തേക്ക് ഒമാന്‍ റിക്രൂട്ടിംഗിന് നിരോധനമേര്‍പ്പെടുത്തുന്നത്.

മെയ് 4 മുതല്‍ ഈ രണ്ട് തൊഴില്‍ മേഖലകളിലും റിക്രൂട്ടിംഗിന് വിലക്കാരംഭിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :