റഷ്യന്‍ അനുകൂലികള്‍ക്കെതിരേ ഉക്രൈന്റെ സൈനിക നടപടി

ഉക്രൈന്‍| WEBDUNIA|
PRO
PRO
റഷ്യന്‍ അനൂകൂലികള്‍ക്കെതിരെ ഉക്രൈന്റെ സൈനിക നടപടി. പൊലീസ് ആസ്ഥാനങ്ങള്‍ ഉള്‍പ്പെടെ സായുധ റഷ്യന്‍ അനുകൂലികള്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെയാണ് ഉക്രൈന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്.

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ഉക്രൈന്‍ താല്‍കാലിക പ്രസിഡന്റ് അലക്‌സാണ്ടര്‍ ടര്‍ച്ചിനോവ് വ്യക്തമാക്കി. ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. റഷ്യന്‍ സൈനിക നിയന്ത്രണ കേന്ദ്രങ്ങളില്‍ ഉക്രൈനും നീക്കം ശക്തമാക്കിയതോടെ അതിര്‍ത്തി നഗരങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :