ചട്ടലംഘനം: നടപടിക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം| WEBDUNIA|
PRO
യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് പരിശോധിച്ച് മേല്‍നടപടിയെടുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോ പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറി. ശശി തരൂര്‍ കഴിഞ്ഞ ദിവസം പെന്തക്കോസ്ത് സഭയിലെ പാസ്റ്റര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത് തനിക്ക് വോട്ട് ചെയ്യാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഈ യോഗത്തിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളും ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് ബിജെപിയും ഇടത് പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ പരാതി നല്‍കിയിരുന്നു. ഇത് തെരഞ്ഞെടുപ്പിന്റെ ചട്ടലംഘനമാണെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വിലയിരിത്തിയത്.

വട്ടിയൂര്‍ക്കാവില്‍ മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈയുള്ളതെന്നും ജയിച്ചാലും 20000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമെ ലഭിക്കുകയുള്ളെന്നും തരൂര്‍ യോഗത്തില്‍ പാസ്റ്റര്‍മാരോട് സമ്മതിക്കുന്നുണ്ട്. തന്റെ ഭാര്യ സുനന്ദയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്നും നിങ്ങള്‍ സഭയിലെ വിശ്വാസികളോട് പറയണമെന്നും തരൂര്‍ യോഗത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

മുഖ്യമന്ത്രിയെ ക്ലിഫ്‌ഹോസില്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും പാസ്റ്റര്‍മാര്‍ യോഗത്തില്‍ സമ്മതിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :