ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ രണ്ട് മരണം

ഗാസ| WEBDUNIA|
PRO
പാലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

ഹമാസ് അധീനതയിലുള്ള ഗാസാമുനമ്പില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ഇസ്ലാമിക് ജിഹാദ് സംഘത്തിലെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. തോക്കുമായി കാറിലിരിക്കുമ്പോഴാണ് ഇരുവരും ആക്രമണത്തിനിരയായത്. ഹമാസില്‍നിന്ന് വിഘടിച്ചുപോയ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചവര്‍.

ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പലസ്തീന്‍കാരന് പരുക്കേറ്റിരുന്നു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ പലസ്തീന്‍ സംഘടനകളും ഇസ്രായേലും തമ്മിലുള്ള സമാധാന ചര്‍ച്ചകളെക്കുറിച്ച് ആശങ്കവളര്‍ത്തുന്നതാണ് പുതിയ ആക്രമണങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :