അമേരിക്കന്‍ സമ്പന്നരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍; ഒന്നാമന്‍ ബില്‍ ഗേറ്റ്സ്

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ഫോബ്‌സ് പുറത്തിറക്കിയ 400 അമേരിക്കന്‍ സമ്പന്നരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വംശജരും. ഫ്‌ളോറിഡ സ്വദേശിയായ ഭാരത് ദേശായി 2.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി 252ാം സ്ഥാനത്തും കാലിഫോര്‍ണിയ സ്വദേശിയും സോഫ്‌വേര്‍ നിര്‍മ്മാതാവുമായ റൊമേശ് ടി വാദ്‌വാനി 2.1 ബില്യണ്‍ ഡോളറുമായി 253ാം സ്ഥാനത്തും കാലിഫോര്‍ണിയിലെ പ്രമുഖ ഊഹകച്ചവടക്കാരനായ വിനോദ് ഖോസ്ല 1.5 ബില്യണ്‍ ഡോളറുമായി 352ാം സ്ഥാനത്തുമുണ്ട്.

മൈക്രോസോഫ്ട് മേധാവി ബില്‍ ഗേറ്റ്‌സ് മുന്‍പില്‍. 72 ബില്യണ്‍ ഡോളറാണ് ഗേറ്റ്‌സിന്റെ ആസ്തി. മുന്‍വര്‍ഷത്തേക്കാള്‍ ഗേറ്റ്‌സിന്റെ ആസ്തി ആറ് ബില്യണ്‍ ഡോളറര്‍ ഉയര്‍ന്നിട്ടുണ്ട്. വാറണ്‍ ബഫെറ്റ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

58.5 ബില്യണ്‍ ഡോളറാണ് ബഫെറ്റിന്റെ സമ്പാദ്യം. മുന്‍ വര്‍ഷത്തേക്കാന്‍ 12.5 ബില്യണ്‍ ഡോളര്‍ സമ്പാദ്യം ഉയര്‍ന്നു. ഓറക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്‍ 41 ബില്യണ്‍ ഡോളറിന്റെ സമ്പാദ്യവുമായി മൂന്നാം സ്ഥാനത്തെത്തി. ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക് ഷുകര്‍ബെര്‍ഗിന്റെ ആസ്തി 19 ബില്യനാണ്. ആദ്യ 20 പേരുടെ പട്ടികയില്‍ മാര്‍ക് ഇടം പിടിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :