ഏറ്റവും കൂടുതല്‍ പണം വാരുന്ന താരം മഡോണ

ലൊസാഞ്ചല്‍സ്‌| WEBDUNIA|
PRO
PRO
ഏറ്റവും കൂടുതല്‍ പണം വാരുന്ന താരം പോപ്‌ ഗായിക മഡോണയെന്ന് ഫോബ്സ്‌ മാസിക. 2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെ ഏറ്റവും കൂടുതല്‍ പണം നേടുന്ന താ‍രങ്ങളുടെ ഫോബ്സ്‌ മാസിക തയാറാക്കിയ പട്ടികയിലാണ് ഒന്നാമത്.

ഫോബ്സ്‌ മാസികയുടെ കണ്ടെത്തല്‍ പ്രകാരം 2012-13 കാലഘട്ടത്തില്‍ മഡോണയുടെ ആസ്തി 12.5 കോടി ഡോളറാണ്. 1958 ജനിച്ച മഡോണക്ക് ഇപ്പോള്‍ അമ്പത്തിയഞ്ച് വയസ് ഉണ്ട്.

ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്‌ ആണ് രണ്ടാമത്. 10 കോടി ഡോളര്‍ നേടിയാണ് ഫോബ്സ്‌ മാസികയുടെ പട്ടികയില്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്‌ രണ്ടാമത് എത്തിയത്.

സ്പീല്‍ബര്‍ഗിന്റെ 6.5 കോടി ചെലവഴിച്ച ലിങ്കണ്‍ എന്ന ചിത്രത്തിന്റെ മാത്രം വരുമാനം 27.5 കോടിയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :