ചൈനയില്‍ അമോണിയ വാതകം ചോര്‍ന്നു: 15 പേര്‍ മരിച്ചു

WEBDUNIA| Last Modified ശനി, 31 ഓഗസ്റ്റ് 2013 (15:05 IST)
PRO
PRO
ചൈനയില്‍ വാതകം ചോര്‍ന്ന് 15 പേര്‍ മരിച്ചു. പ്രാദേശിക സമയം രാവിലെ പതിനൊന്ന് മണിക്കാണ് ഷാങ്ഹായിലെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്നും അമോണിയ വാതകം ചോര്‍ന്നത്.

സീഫുഡ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള റഫ്രിജറേറ്റര്‍ യൂണിറ്റിലെ കോള്‍ഡ് സ്‌റ്റോറേജിലാണ് അപകടം നടന്നത്. അപകടത്തില്‍ 26 പേര്‍ ആശുപത്രിയിലാണ്.

ചൈനയിലെ വ്യവസായ സ്ഥാപനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കെതിരെ പ്രാദേശിക മാധ്യമങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :