യെമനില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വിദേശകാര്യമന്ത്രാലയം നിഷേധിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (14:08 IST)
യെമനില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയാണ് വിദേശകാര്യമന്ത്രാലയം നിഷേധിച്ചത്.

അതേസമയം, ഇരുപത് ഇന്ത്യക്കാരുമായി പോയ രണ്ടു ബോട്ടുകള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഏഴുപേരെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
എന്നാല്‍, ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :