ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദ്; ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ജ്വലിക്കുന്ന അഗ്നി നക്ഷത്രം

വിഷ്ണു എന്‍ എല്‍| Last Updated: ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (12:12 IST)
ചീറിപ്പഞ്ഞുവന്ന പാക് പട്ടാളത്തിന്റെ വെടിയുണ്ടകളെ വിരിമാറ് കാട്ടി ഇരമ്പിയാര്‍ത്ത് വന്ന പാകിസ്ഥാന്റെ പാറ്റണ്‍ ടാങ്കുകളെ ഒറ്റെക്കെതിര്‍ത്ത ധീരന്മാരില്‍ ധീരനായ ഒരു പട്ടാളക്കാരനുണ്ടായിരുന്നു 1965ലെ ഇന്ത്യാ പാക് യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം. ആ വീരന്റെ പേര് കേട്ടാല്‍ ഏതൊരു പട്ടാളക്കാരനും അഭിമാനത്തൊടെ സലൂട്ട് ചെയ്യും. അദ്ദേഹമാണ് ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദ്. 1965ലെ യുദ്ധത്തില്‍ ഇദ്ദേഹം ബലിദാനിയാകുന്നത് വരെ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് പാകിസ്ഥാന്റെ പാറ്റണ്‍ ടാങ്കുകളെ തടഞ്ഞ് തിരിച്ചോടിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് സഹായകമായത്.

65ലെ യുദ്ധത്തില്‍ സെപ്റ്റംബര്‍ 10 കേം കിരണ്‍ സെക്ടറില്‍ കൂടി അതിര്‍ത്തി കടന്ന് മുന്നിലുള്ള സകലതിനെയും തച്ചുതകര്‍ത്തായിരുന്നു നൂറുകണക്കിന് പാക് പാറ്റണ്‍ ടാങ്കുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് വന്നത്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ പോലും മാറ്റിവരക്കപ്പെടേണ്ടിവരുമായിരുന്ന അതിസങ്കീര്‍ണമായ സാഹചര്യത്തില്‍ പിന്തിരിഞ്ഞോടാന്‍ ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദെന്ന പട്ടാളക്കാരന് മനസില്ലായിരുന്നു. ഒറ്റയ്ക്ക് ഒരു ജീപ്പില്‍ ഘടിപ്പിച്ച യന്ത്രത്തോക്കുമായി ഭാരതാമ്ബയുടെ വീരപുത്രന്‍ പാകിസ്ഥാന്റെ ടാങ്ക് പടയെ എതിരിട്ടു.

പാക് പടയുടെ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് കുഴഞ്ഞുവീഴുമ്പോള്‍ അബ്ദുള്‍ ഹമീദിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ പൂര്‍ണമായും തകര്‍ന്നത് ഏഴ് പാകിസ്ഥാന്‍ ടാങ്കുകളായിരുന്നു. പാകിസ്ഥാനെതിരായ യുദ്ധത്തില്‍ വിജയം നേടാന്‍ ഇദ്ദേഹത്തിന്റെ പോരാട്ടം സഹായകമായി എന്ന് കണ്ട് രാജ്യം പരം വിര ചക്ര നല്‍കി ആദരിച്ചു. ഉത്തര്‍ പ്രദേശിലെ ഗാസിപ്പുര്‍ ജില്ലയിലെ ധാമുപുര്‍ ഗ്രാമത്തിലുള്ള മുസ്ലീം കുടുംബത്തില്‍ 1933 ജൂലൈ 1നായിരുന്ന് ഈ വിരന്‍ ജനിച്ചത്. സെപ്റ്റംബര്‍ 10ന് ഇഹലോകവാസം വെടിഞ്ഞു സ്വര്‍ഗം പൂകി.


1965 ലെ യുദ്ധത്തില്‍ ഇന്ത്യ പാകിസ്‌താനില്‍നിന്ന്‌ 1,920 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പിടിച്ചെടുത്തപ്പോള്‍ 540 ചതുരശ്ര കിലോമീറ്ററാണ്‌ പാകിസ്‌താന്‍ കൈവശപ്പെടുത്തിയത്‌. യുദ്ധത്തില്‍ ഇന്ത്യയ്‌ക്ക്‌ 97 ടാങ്കുകള്‍ നഷ്‌ടമായപ്പോള്‍ പാകിസ്‌താന്‌ 450 ടാങ്കുകള്‍ നഷ്‌ടമായി. 5,800 പാക്‌ സൈനികര്‍ യുദ്ധത്തില്‍ മരിച്ചു. ഇന്ത്യന്‍ പക്ഷത്ത്‌ 2,862 സൈനികര്‍ക്കാണ്‌ ജീവന്‍ നഷ്‌ടമായത്‌. സെപ്‌റ്റംബര്‍ 22ന്‌ യു.എന്‍. രക്ഷാസമിതി ഇരു രാജ്യങ്ങളോടും നിരുപാധിക വെടിനിര്‍ത്തലിന്‌ ആവശ്യപ്പെടുകയും പിറ്റേന്ന്‌ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരികയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :