അതിര്‍ത്തിയിലെ സംഘര്‍ഷം: ഇന്ത്യ- പാക് സൈനിക തല ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (13:52 IST)
അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ ഇന്ത്യ പാക് സൈനിക തല ചര്‍ച്ച ഇന്ന്. കശ്മീര്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയാണ് ഇന്ന് ഡല്‍ഹിയില്‍ നടക്കുക. പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് പഞ്ചാബ്തലവന്‍ ഉമര്‍ ഫറൂഖ് ബുര്‍കിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ സംഘമാണ് അഞ്ച് ദിവസത്തെ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തുക.

ബിഎസ്എഫിന്റെ 23 അംഗ സംഘവുമായിട്ടു നടത്തുന്ന ചര്‍ച്ചയില്‍ നുഴഞ്ഞുകയറ്റം, സാധാരണക്കാരുടെ നേരെയുള്ള തുങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും.ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് ബിഎസ്എഫ് മേധാവി ദേവേന്ദ്ര കുമാര്‍ പഥകാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :