ലോകം ഫുട്‌ബോള്‍ ആരവത്തില്‍; റഷ്യയും സൗദി അറേബ്യയും നേര്‍ക്കുനേര്‍ - ഇന്ന് കിക്കോഫ്

ലോകം ഫുട്‌ബോള്‍ ആരവത്തില്‍; റഷ്യയും സൗദി അറേബ്യയും നേര്‍ക്കുനേര്‍ - ഇന്ന് കിക്കോഫ്

 world cup , kick off , Russia , ലോകകപ്പ് , ഫുട്‌ബോള്‍ , റഷ്യ , ലുഷ്‌കിനി
മോസ്‌കോ| jibin| Last Modified വ്യാഴം, 14 ജൂണ്‍ 2018 (07:20 IST)
ലോകം കാത്തിരുന്ന ഫുട്ബോൾ വിപ്ലവത്തിന് ഇന്നു കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 8.30ന് മോസ്കോയിലെ ചരിത്രപ്രസിദ്ധമായ ലുഷ്നികി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

ആതിഥേയരായ റഷ്യയും ഏഷ്യൻ കരുത്തരായ സൗദി അറേബ്യയുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക.
ജൂലൈ 15നു നടക്കുന്ന ഫൈനല്‍ പോരാട്ടവും ലുഷ്നികി സ്റ്റേഡിയത്തിലാണ് നടക്കുക.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് റാഷ്യ ലോകകപ്പിനു അതിഥേയത്വം വഹിക്കുന്നത്. രാജ്യത്തെ 11 പ്രധാന നഗരങ്ങളിൽ 12 കൂറ്റൻ സ്റ്റേഡിയങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ആ‍രാധകര്‍ക്ക് ഗ്യാലറിക്ക് പുറത്ത് മത്സരം കാണുന്നതിനായി രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ ഒരുക്കി കഴിഞ്ഞു. ഫുട്‌ബോള്‍ തെമ്മാടികള്‍ എന്നറിയപ്പെടുന്ന ഹൂളിഗന്‍‌സിനെ നിലയ്‌ക്കു നിര്‍ത്താന്‍ പൊലീസും ആയുധധാരികളായ പട്ടാളവും സദാ ജാഗ്രതയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :