കിം ജോങ് ഉന്‍ മാനസിക രോഗി, പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് വൈറ്റ് ഹൗസ്

വാഷിംടണ്‍, വ്യാഴം, 4 ജനുവരി 2018 (10:42 IST)

നിരന്തര ആണവ പരീക്ഷണം നടത്തി ലോകസമാധാനത്തിന് വെല്ലുവിളിയുയര്‍ത്തുകയാണ് ഉത്തരകൊറിയയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍. നിരന്തര ഭീഷണിയുമായി രംഗത്തെത്തുന്ന ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മാനസികനിലയ്ക്ക് കാര്യമായ തകരാറുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറിയായ സാറാ ആന്‍ഡേര്‍സണ്‍.
 
ഉത്തരകൊറിയന്‍ നേതാവായ കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും 
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി അമേരിക്കയ്‌ക്കെതിരെ ഭീഷണി മുഴക്കികൊണ്ടിരിക്കയാണെന്നും അവര്‍ പറഞ്ഞു.
 
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന് മറുപടിയുമായി ട്രംപ് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ന്യൂക്ലിയര്‍ ബട്ടണ്‍ എപ്പോഴും എന്റെ മേശപ്പുറത്തുണ്ട് എന്ന് കിം ജോംഗ് ഉന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ട്രംപ് രംഗത്ത് വന്നത്.
 
എന്റെ മേശപ്പുറത്തും ഉണ്ടൊരു ന്യൂക്ലിയര്‍ ബട്ടണ്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കഴിഞ്ഞ പുതുവര്‍ഷാഘോഷത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഉത്തരകൊറിയന്‍ പ്രസിഡന്റായ കിം വിവാദപ്രസ്താവന നടത്തിയത്. വളരെയധികം ഉത്തരവാദിത്തമുള്ള സമാധാനകാംക്ഷികളാണ് ഉത്തരകൊറിയ എന്നും അമേരിക്കയെപ്പോലെ യുദ്ധക്കൊതിയന്‍മാരല്ല തങ്ങളെന്നും കിം ജോംഗ് ഉന്‍ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ ദര്‍ശനം നടത്തിയിരുന്നു; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായി ദേവസ്വം ബോർഡ് ...

news

വിമാനത്തില്‍ തമ്മില്‍ തല്ല്; വനിതാ പൈലറ്റിനെ മര്‍ദ്ദിച്ച സഹപൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

ജെറ്റ് എയര്‍വെയ്‌സില്‍ പൈലറ്റുമാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം തമ്മില്‍ത്തല്ലില്‍ ...

news

ഉത്തർപ്രദേശില്‍ റംസാന്‍ അവധി വെട്ടിക്കുറച്ചു; പ്രതിഷേധവുമായി മുസ്ലീം മതനേതാക്കള്‍

ഉത്തർപ്രദേശിലെ മദ്രസകളിൽ റംസാൻ അവധി വെട്ടിക്കുറച്ച് യോഗി സർക്കാർ. ഹിന്ദു ആഘോഷദിവസങ്ങളിൽ ...

news

സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്

സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ...

Widgets Magazine