അതൊരു പരീക്ഷണം മാത്രമായിരുന്നു; അക്കൗണ്ട് തുടങ്ങാന്‍ ആധാർ വേണ്ട - വിശദീകരണവുമായി ഫേസ്ബുക്ക്

ന്യൂഡൽഹി, വ്യാഴം, 28 ഡിസം‌ബര്‍ 2017 (18:15 IST)

Widgets Magazine

ഇന്ത്യയിലെ ഉപയോക്താക്കളുടെ ആധാർ വിവരങ്ങൾ ശേഖരിക്കാൻ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് ഫേസ്ബുക്ക്. ഇന്ത്യയിലെ പുതിയ ഉപയോക്താക്കളിലാണ് ചെറിയൊരു പരീക്ഷണം നടത്തിയത്. എന്നാല്‍ വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ ഫേസ്ബുക്ക് ശേഖരിക്കുന്നുവെന്ന തരത്തില്‍ ചിലർ വ്യാഖ്യാനിച്ചു. അത് തെറ്റാണെന്നും ആധാർ പരീക്ഷണം അവസാനിച്ചുവെന്നും കമ്പനി വ്യക്തമാക്കി.
 
ആധാറിലുള്ള പേര് തന്നെ ഉപയോഗിക്കുകയാണെങ്കില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം പരസ്പരം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതിയിരുന്നത്. ആധാറിലുള്ള മറ്റ് വിവരങ്ങളൊന്നും കമ്പനി ശേഖരിച്ചിരുന്നില്ലെന്നും ഇനി എന്തായാലും ഉപയോക്താക്കൾ ആധാറിലെ പേര് നൽകേണ്ടതില്ലെന്നും പ്രൊഡക്ട് മാനേജർ ടൈച്ചി ഹോഷിനൊ ബ്ലോഗിൽ വ്യക്തമാക്കി.
 
ആധാറിന്റെ സാധ്യതകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇത് വിവാദമാകുന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ ആരംഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഈ പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്കൊരു ലക്ഷ്യമുണ്ടോ ? എങ്കില്‍ ഇതായിരിക്കണം അത് !

ഒരുപാടു പ്രതീക്ഷകളുമായി ഒരു പുതുവര്‍ഷം കൂടി ആഗതമാകുകയാണ്. ആഘോഷങ്ങള്‍ക്കൊപ്പം തന്നെ നല്ല ...

news

കായല്‍ കയ്യേറ്റം: എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗായകന്‍ എം ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ...

news

ബിജെപിയെപ്പോലെ നുണകള്‍ പറഞ്ഞ് വിജയിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി; സത്യത്തിനു വേണ്ടി എല്ലാവരും എന്നും നിലകൊള്ളണം

നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയെ തകര്‍ക്കുന്നതിനുള്ള ബിജെപിയുടെ ശ്രമം ...

news

'നീയൊക്കെ പണ്ട് ചാൻസിനു വേണ്ടി നടന്നത് നമ്മളാരും മറന്നിട്ടില്ല, നിന്റെ ഒരു വട്ട പൊട്ടും മൂക്കിലെ കയറും' - പ്രിന്റോയെ കുടുക്കിയ ആ കമന്റ് ഇങ്ങനെ

മമ്മൂട്ടി ചിത്രം കസബയെ രൂക്ഷമായി വിമർശിച്ചതിന്റെ പേരിൽ സൈബർ ആക്രമണത്തിനിരയായിരിക്കുകയാണ് ...

Widgets Magazine