ഉക്രൈന്|
jibin|
Last Modified ഞായര്‍, 31 ഓഗസ്റ്റ് 2014 (11:53 IST)
റഷ്യക്കെതിരായ നിലപാട് കടുപ്പിച്ച് ഉക്രൈന്‍ രംഗത്ത്. ഉക്രൈനുമായി യുദ്ധമല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറെഷെങ്കോ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്പ്യന്‍ യൂണിയന്‍ തീരുമാനിച്ചു.
റഷ്യയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ പോകുന്നെന്ന പരാതിയെ തുടര്‍ന്നാണ് ഉക്രൈന്‍ ഈ തീരുമാനത്തിലെത്തിയത്. റഷ്യക്ക്മേല്‍ വലിയ തോതിലുള്ള ഉപരോധങ്ങള്‍ക്ക് യൂറോപ്പ്യന്‍ യൂണിയനില്‍ തീരുമാനമായതായും ഉക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.
ഉക്രൈന് 100കോടി ഡോളര്‍ വായ്പ നല്‍കാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാളത്തെ റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചയ്ക്ക് വലിയ പ്രസക്തിയാണുള്ളത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.