ഇറാഖ് തീവ്രവാദികളുടെ തലവെട്ടിക്കൊല വീണ്ടും

ബാഗ്ദാദ്| VISHNU.NL| Last Modified ശനി, 30 ഓഗസ്റ്റ് 2014 (17:03 IST)
അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജയിംസ്‌ ഫോളിയെ തലയറുത്തതിനു പിന്നാലെ ഇറാഖിലെ ഐ‌എസ് തീവ്രവാദികള്‍ അമേരിക്കയ്ക്കും അവരുടെ കൂടെ നില്‍ക്കുന്നവര്‍ക്കും മുന്നറിയിപ്പുമായി വീണ്ടും തല അറുത്ത് കൊല്ലുന്നതിന്റെ വീഡിയോ പുറത്തുവിട്ടു.

ഇത്തവണ ക്യുര്‍ദീഷ് സൈനികന്റെ തലയറുക്കുന്നതിന്റെ വീഡിയോ ആണ് തീവ്രവാദികള്‍ പുറത്ത് വിട്ടിരിക്കുന്നത്. ജയിംസ്‌ ഫോളിയെ വധിച്ചത്‌ പോലെ ഓറഞ്ചു നിറത്തിലുള്ള കുപ്പായം അണിയിച്ചാണ്‌ കുര്‍ദ്ദിഷ്‌ പോരാളിയേയും വധിക്കാന്‍ കൊണ്ടുവന്നത്‌.
മൊസൂളിലെ മോസ്‌ക്കിന്‌ മുന്നില്‍ മണല്‍ നിറഞ്ഞ പാതയോരത്താണ്‌ കൃത്യം നടത്തിയത്‌.

അമേരിക്കയ്‌ക്കുള്ള രണ്ടാമത്തെ സന്ദേശമെന്ന അടിക്കുറിപ്പോടെ വന്നിരിക്കന്ന വീഡിയോയില്‍ ഇസ്‌ളാമിക നിയമങ്ങള്‍ക്ക്‌ വില കല്‍പ്പിക്കാത്ത പാശ്‌ചാത്യരുമായി ബന്ധപ്പെടുന്നവര്‍ക്ക്‌ ഇതായിരിക്കും വിധിയെന്ന്‌ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്‌.

തീവ്രവാദികള്‍ പിടികൂടിയ 15 കുര്‍ദ്ദിഷ് പോരാളികളില്‍ ഒരാളെയാണ് തീവ്രവാദികള്‍ ക്രൂരമായി വധിച്ചത്.
നേരത്തേ ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ പിടികൂടിയ 250 സിറിയന്‍ സൈനികരെ തീവ്രവാദികള്‍ കൂട്ടക്കൊല നടത്തിയിരുന്നു. ഇതിനിടെ ലെബനീസ്‌ സൈനികനെ തീവ്രവാദികള്‍ തലയറുത്തതിന്റെ ഫോട്ടോകള്‍ സാമൂഹ്യസൈറ്റില്‍ പ്രത്യക്ഷപ്പെട്ടതായി വാര്‍ത്തകളുണ്ട്‌.

അമേരിക്ക ഇസ്‌ളാമിക രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും എതിരേ നിന്നാല്‍ പിടിയിലുള്ള എല്ലാവരേയും ഗളഛേദം നടത്തുമെന്നാണ്‌ മുന്നറിയിപ്പ്‌. അമേരിക്കയുടെ സഹായത്തോടെ കഴിഞ്ഞ ജൂണ്‍ മുതല്‍ കുര്‍ദ്ദുകള്‍ ഐസിസിനെതിരേ പോരാടുന്നുണ്ട്‌.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :