ഭൂമിക്ക് സൂര്യന്റെ വക പണി വരുന്നു, വാര്‍ത്താവിനിമയം താറുമാറാകും

ന്യൂയോര്‍ക്ക്| VISHNU.NL| Last Updated: ശനി, 30 ഓഗസ്റ്റ് 2014 (15:22 IST)
ഭൂമിയിലെ വാര്‍ത്താവിനിമയ ഉപകരണങ്ങളേയും ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ക്രിതൃമോപഗ്രഹങ്ങളേയും താല്‍ക്കാലികമോ സ്ഥിരമായോ തകരാറിലാക്കാന്‍ കഴിയുന്ന വമ്പനൊരി ഭൂമിയുടെ സമീപത്തേക്ക് പുറപ്പെട്ടതായി വെളിപ്പെടുത്തല്‍. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാണ് വിവരം വെളിപ്പെടുത്തിയത്.

11 വര്‍ഷത്തെ ഇടവേളയില്‍ സൂര്യനില്‍ ഉണ്ടാകുന്ന പൊട്ടിത്തെറികളുടെ ഫലമായാണ് ഇത്തരം സൌരജ്വാലകള്‍ ഉണ്ടാകുന്നത്. ഇതില്‍ വൈദ്യുത കാന്തിക റ്റേരംഗങ്ങളുടെ ശക്തി വളരെ അധികാ‍മായിരിക്കും. അതിനാല്‍ ഇത് ഭൂമിയുടെ അന്തരീക്ഷത്തിനു സമീപത്തുകുട്ടി കടന്നുപോകുന്ന സമയം
മൊബൈല്‍ഫോണ്‍, റേഡിയോ, ടെലിവിഷന്‍, ജി.പി.എസ്, ഡിടിഎച്ച്, വയര്‍ലസ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം താറുമാറാകും.

കൂടാതെ ഇവയില്‍ നിന്നുള്ള ശക്തമായ കാന്തിക തരംഗങ്ങള്‍ കൃത്രൊമോപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാനും സാധ്യതയുണ്ട്. നാസയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും സംയുക്ത സംരംഭങ്ങളായ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയും സോളാര്‍ ഹെലോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററിയുമാണ് ശക്തമായ സൗരജ്വാലയുടെ സാന്നിധ്യം കണ്ടെത്തിയത്.

സൌരജ്വാല ഭൂമിയില്‍ നിന്ന് അകന്നു പോയാലും ഭൂമിയുടെ അയണോസ്ഫിയറില്‍ ഇത് ഉണ്ടാക്കുന്ന മാറ്റം ഏറെക്കാലം നിലനില്‍ക്കുമെന്നതിനാല്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നേരേയാകാന്‍ നമുക്ക ബുദ്ധിമുട്ടേണ്ടിവരും. പോസിറ്റീവ്, നെഗറ്റീവ് ചാര്‍ജുള്ള കണങ്ങള്‍ അടങ്ങിയ അന്തരീക്ഷത്തിലെ ഒരു ഭാഗമാണ് അയനോസ്ഫിയര്‍ എന്നു പറയുന്നത്.

ഈ അയണോസ്ഫിയറിലെ കണങ്ങളാണ് നമ്മുടെ വാര്‍ത്താവിനിമയങ്ങളെ സഹായിക്കുന്നത്. വ്യോമ, നാവിക ഗതാഗതങ്ങള്‍ തകരാറിലാകുന്നതിനാല്‍ സംഭവത്തേ നേരിടാന്‍ ബഹിരാകാശ ഏജന്‍സികള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സൗരജ്വാലയുടെ സ്വാധീനം ഭൂമിയിലെ അയണോസ്ഫിയറിനെ ബാധിക്കുന്നതിനാല്‍ വൈദ്യുതകാന്തികതരംഗങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും താത്കാലികമായി തകരാറിലായേക്കും


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :