പാക് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്; ഒരാള്‍ വെടിയേറ്റ് മരിച്ചു

 നവാസ് ഷെരീഫ് , പാകിസ്ഥാന്‍ , വെടിവെപ്പ്
ഇസ്ലാമാബാദ്| jibin| Last Modified ഞായര്‍, 31 ഓഗസ്റ്റ് 2014 (10:36 IST)
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിയ മാർച്ചില്‍
പൊലീസ് വെടിവെപ്പ്. ഒരു പ്രക്ഷോഭകാരി വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രക്ഷോഭകാരികൾ പാർലമെന്റ്റിന് മുന്നിൽ നിന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. പ്രധാനമന്ത്രിയുടെ വസതിക്കു ചുറ്റും പൊലീസ് ഷിപ്പിങ്ങ് കണ്ടെയ്നറുകൾ കൊണ്ട് ബാരിക്കേഡുകൾ തീർത്തു. വയർ കട്ടറുകൾ കൊണ്ട് ബാരിക്കേഡുകൾ മുറിച്ച് പ്രകടനക്കാർ മുന്നേറാൻ പ്രക്ഷോഭകാരികൾ ശ്രമിച്ചതോടെയാണ് പൊലീസ് ഇവര്‍ക്ക് നേരെ വെടിവെച്ചത്.

പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അവാമി തെഹ്‌രീക് നേതാവ് താഹിർ-ഉൾ-ഖദ്രിയുടെയും നേതൃത്വത്തിൽ രണ്ടാഴ്ചയായി പാകിസ്താനിൽ പ്രക്ഷോഭം അരങ്ങേറുകയാണ്. ഇതിനിടെ,​ പ്രധാനമന്ത്രി ഷരീഫ്
ലാഹോറിലേക്ക് പോയി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :