യു എസിൽ സ്കൂൾ കുട്ടികൾക്ക് ബുള്ളറ്റ് പ്രൂഫ് കവജങ്ങൾ നൽകുന്നു; മെറ്റൽ ഡിറ്റക്ടറുകളും ബുള്ളറ്റ് പ്രൂഫ് ജനാലകളും സ്ഥാപിക്കുന്നത് പരിഗണനയിൽ

വ്യാഴം, 7 ജൂണ്‍ 2018 (16:11 IST)

ന്യൂയോർക്ക്: വിദ്യഭ്യാസ സ്ഥാപനങ്ങളിൽ വെടിവെപ്പ് ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷക്കായി ബുള്ളറ്റ് പ്രൂഫ് കവജങ്ങൾ വിതരണം ചെയ്ത് സ്കൂളുകൾ. അമേരിക്കയിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അക്രമ സംഭവങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് സ്കൂളുകളുടെ പുതിയ നടപടി. 
 
ഇത്തരം അക്രമ സംഭവങ്ങൽ തടയുന്നതിൽ സർക്കരിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്ന ആരോപണങ്ങൾകിടെയാണ് സ്കൂളുകൾ സ്വന്തം നിലക്ക് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മാർഗങ്ങൾ സ്വീകരിക്കുന്നത്. പെൻസിൽ‌വേനിയയിലെ സെയ്ന്റ് കോർണേലിയസ് കാത്തലിക് സ്കൂളിലാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾക്കൊപ്പം ബുള്ളറ്റ് പ്രൂഫ് കവജങ്ങളും വിതരണം ചെയ്തത്. 
 
നിലവിൽ പതിനഞ്ച് വിദ്യാർഥികൾക്കും. 25 അദ്യാപകർക്കും ബുള്ളറ്റ് പ്രൂഫ് കവജങ്ങൾ വിതരണം ചെയ്തതായി ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സമീപ ഭാവിയിൽ ബുള്ളറ്റ് പ്രൂഫ് ജനാലകളും മെറ്റൽ ഡിറ്റക്ടറുകളും സ്ഥപിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് പല സ്കൂളുകളും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കോഴിക്കോട് ഔദ്യോഗിക പൊലീസ് വാഹനം ക്ഷേത്രത്തിൽ പൂജിച്ചു; പൊലീസുകാരൻ പൂജക്കെത്തിയത് യൂണിഫോമിൽ

കോഴിക്കോട് ഔദ്യോഗിക പൊലീസ് വാഹനം ക്ഷേത്രത്തിൽ പൂജിച്ചു. പൊലീസിന്റെ നടപടികൾക്കെതിരെ നിയമ ...

news

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം കൊടുത്തുകൊന്നു

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം കൊടുത്തുകൊന്നു. ...

news

"ട്രംപുമായി കൂടിക്കാഴ്ച നടത്താൻ കിം യാചിച്ചു": ട്രംപിന്റെ അഭിഭാഷകൻ

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനുവേണ്ടി ഉത്തര കൊറിയൻ ...

news

മുംബൈയിൽ ഹിന്ദു-മുസ്‌ലിം കമിതാക്കൾ കാറിനുള്ളിൽ മരിച്ച നിലയിൽ

മുംബൈയിൽ ഹിന്ദു മുസ്‌ലിം കമിതാക്കൾ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ...

Widgets Magazine