അങ്കാറ|
VISHNU N L|
Last Modified തിങ്കള്‍, 20 ജൂലൈ 2015 (18:14 IST)
സിറിയൻ അതിർത്തിയോട് ചേർന്ന തുർക്കിഷ് നഗരമായ സുറുക്കിൽ ഉണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. നൂറിലധികം ആളുകൾക്ക് പരുക്കേറ്റു. സംഭവം ഭീകരാക്രമണമാണെന്ന് തുർക്കി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർധിച്ചേക്കുമെന്നാണ് സൂചന.
സിറിയൻ നഗരമായ കൊബേനിനോട് ചേർന്നു കിടക്കുന്ന നഗരമാണ് സുറുക്ക്. ഐഎസിന്റെ ആക്രമണത്തിൽ തകർന്ന കൊബേനിന്റെ പുനഃരുദ്ധാനത്തിനായി എത്തിയ നൂറുകണക്കിന് ചെറുപ്പക്കാർ സംഭവസമയം സുറുക്കിലുണ്ടായിരുന്നു. ആക്രമണത്തിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റിനെയാണ് തുർക്കി സംശയിക്കുന്നത്. ഐഎസിന്റെ ആക്രമണത്തെ തുടർന്ന് കൊബേനിൽ നിന്ന് വന്ന ആയിരത്തോളം അഭയാർഥികൾ നിലവിൽ വസിക്കുന്നത് സുറുക്കിലാണ്.