ല‍ഖ്‍വിയുടെ ശബ്ദ സാംപിൾ തെളിവായി സ്വീകരിക്കാനാകില്ലെന്ന് പാകിസ്ഥാന്‍

ഇസ്‍ലാമാബാദ്| VISHNU N L| Last Modified ശനി, 18 ജൂലൈ 2015 (16:00 IST)
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിയൂർ റഹ്‍മാൻ ല‍ഖ്‍വിയുടെ ശബ്ദ സാംപിൾ തെളിവായി സ്വീകരിക്കാനാകില്ലെന്ന് പാകിസ്ഥാനിലെ അഭിഭാഷകന്‍. ഇന്ത്യൻ ഇന്റലിജൻസ് റെക്കോർഡ് ചെയ്തു ലഖ്‍വിയുടെ ശബ്ദ സാംപിൾ തെളിവായിട്ട് എടുക്കാനാവില്ല. ശബ്ദ സാംപിളിന്റെ ആധികാരികത തെളിയിക്കാനുള്ള നിയമം പാക്കിസ്ഥാനിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ലഖ്‌വിയുടെ ശബ്ദസാംപിള്‍ ഇന്ത്യക്കു കൈമാറാന്‍ പാക്കിസ്ഥാൻ നിയമപ്രകാരം കഴിയില്ലെന്ന് അയാളുടെ അഭിഭാഷകൻ റിസ്‌വാൻ അബ്ബാസി നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിലെ നിയമപ്രകാരം ഇക്കാര്യത്തിൽ പ്രതിയെ നിർബന്ധിക്കാനാകില്ല. ശബ്ദ സാംപിൾ നൽകാൻ മുൻപും ലഖ്‍വി എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും അബ്ബാസി പറഞ്ഞിരുന്നു. അതേസമയം, ശബ്ദ സാംപിൾകൊണ്ട് കേസിൽ ലഖ്‌വിയുടെ പങ്ക് തെളിയിക്കാനാകുമെന്ന നിലപാടിലാണ് ഇന്ത്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :